വളയപ്പുറത്തെ റെയിൽവേ അടിപ്പാത താത്കാലികമായി തുറന്നു

പെയിന്റിങ്, വലിയവാഹനങ്ങൾ തടയുന്നതിനായി ഹൈറ്റ് ഗേജ് സ്ഥാപിക്കൽ എന്നിവയാണ് ഇനി പൂർത്തിയാക്കാനുള്ളത്

മേലാറ്റൂർ : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വേങ്ങൂർ വളയപ്പുറത്ത് റെയിൽവേ അടിപ്പാത യാഥാർഥ്യമായി. റോഡിന്റെ ഉൾപ്പെടെ നിർമാണം പൂർത്തിയായതോടെയാണ് അടിപ്പാത താത്കാലികമായി തുറന്നുകൊടുത്തത്.

പെയിന്റിങ്, വലിയവാഹനങ്ങൾ തടയുന്നതിനായി ഹൈറ്റ് ഗേജ് സ്ഥാപിക്കൽ തുടങ്ങിയ പണികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. നിർമാണംപൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ അടിപ്പാത ഔദ്യോഗികമായി തുറന്നുകൊടുക്കും. ഷൊർണൂർ-നിലമ്പൂർ റെയിൽവേ ലൈനിലെ വേങ്ങൂർ വളയപ്പുറത്ത് 14 മീറ്റർ നീളത്തിലും 3.60 മീറ്റർ ഉയരത്തിലുമാണ് അടിപ്പാത നിർമിച്ചിട്ടുള്ളത്. റെയിൽവേ അനുവദിച്ച നാലരക്കോടിയോളം രൂപാ ചെലവിലാണ് അടിപ്പാതയുടെ നർമാണവും അനുബന്ധപ്രവൃത്തികളും പൂർത്തിയാക്കിയത്. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിലെ വേങ്ങൂർ ഞാവൽപ്പടിയിൽനിന്ന് രണ്ടു കിലോമീറ്ററും പട്ടിക്കാട്-വടപുറം സംസ്ഥാന പാതയിലെ 18-ൽ നിന്ന് മൂന്നു കിലോമീറ്ററുമാണ് അടിപ്പാതയിലേക്കുള്ള ദൂരം. മേലാറ്റൂർ പഞ്ചായത്തിലെ വേങ്ങൂർ ഞാവൽപ്പടയിൽനിന്ന് അടിപ്പാതവഴി അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ കീഴാറ്റൂർ പഞ്ചായത്തിലെ 18-ൽ എത്താം.

നേരത്തേ പട്ടിക്കാട് വഴിയോ മണിയാണീരിക്കടവ് വഴിയോ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് സഞ്ചരിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. അടിപ്പാത യാഥാർഥ്യമായതോടെ നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കീഴാറ്റൂർ പഞ്ചായത്തിലെ കണ്യാല, ഒറവംപുറം. അരിക്കണ്ടംപാക്ക്, പൂന്താനം, പറമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് വളരെ വേഗത്തിൽ നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാനപാതയിലേക്കും പെരിന്തൽമണ്ണയിലേക്കും ഗതാഗതക്കുരിക്കിൽപ്പെടാതെ എത്താനാകും. റെയിൽവേ ലൈനിന് ഇരുവശത്തുമുള്ള വളയപുറം സ്കൂളിലേ

യും വേങ്ങൂർ എം.ഇ.എ. എൻജിനിയറിങ് കോളേജ്, കീഴാറ്റൂരിലെ അൽശിഫാ കോളേജ്് വിദ്യാർഥികൾക്കും അടിപ്പാത വലിയ അനുഗ്രഹമാണ്.