ആറുവരിപ്പാതയിലേക്ക് ചാഞ്ഞ അപകടച്ചില്ലകൾ നീക്കിത്തുടങ്ങി

പൊന്നാനി : പൊന്നാനി–തവനൂർ പഴയ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി വളർന്ന കാടും പുല്ലും നീക്കിത്തുടങ്ങി. യാത്രക്കാരുടെ ദുരിതം സംബന്ധിച്ചുളള ‘മാതൃഭൂമി’ വാർത്തയെത്തുടർന്നാണ്‌ കാടുനീക്കൽ നടപടികൾ ആരംഭിച്ചത്. ഈശ്വരമംഗലം മൃഗാശുപത്രിക്ക് സമീപം ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ് കാടുകൾ വെട്ടിമാറ്റി റോഡിന്റെ പാർശ്വഭാഗങ്ങൾ വൃത്തിയാക്കിത്തുടങ്ങിയത്.

‘മാതൃഭൂമി’ വാർത്തയിൽ പാതയുടെ ഇരുവശങ്ങളിലും കാട് പടർന്നുപിടിച്ചതും ഓവുചാലുകളിൽ പുല്ല് വളർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതും യാത്രക്കാർ നേരിടുന്ന പ്രയാസങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഗുലാബ് നഗർ മുതൽ ചമ്രവട്ടം കടവ് കരിമ്പന വരെയുള്ള ഭാഗങ്ങളിലും സമാനമായ സ്ഥിതിയുണ്ടായിരുന്നു.

എന്നാൽ കാടുകൾ വെട്ടിമാറ്റുന്നതിൽ മാത്രം നടപടി ഒതുങ്ങരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഓവുചാലുകളിൽ വളർന്നുനിൽക്കുന്ന പുല്ലും മാലിന്യങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയും മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും വേണം. റോഡിന്റെ ഇരുവശത്തെയും പാർശ്വഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

പാർശ്വഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ തുടർനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.