എം.ഇ.എസ്. ജില്ലാ കുടുംബസംഗമം

മമ്പാട് : എം.ഇ.എസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം നടത്തി.
മമ്പാട് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ എം.ഇ.എസ്. അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണ് ഒത്തുചേർന്നത്. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ഹുസൈൻ കോയ തങ്ങൾ അധ്യക്ഷനായി.
നടൻ നിർമൽ പാലാഴി മുഖ്യാതിഥിയായി. എം.ഇ.എസ്. സംസ്ഥാന ട്രഷറർ ഒ.സി. സലാഹുദ്ദീൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഇ.പി. മോയിൻകുട്ടി, ഷാഫി ഹാജി, സംസ്ഥാന സെക്രട്ടറി ഡോ. റഹീം ഫസൽ, ജില്ലാ സെക്രട്ടറി ഉമർ ഗുരിക്കൾ, ട്രഷറർ കെ.എം.ടി. ഉണ്ണീൻകുട്ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷുക്കൂർ അമ്പാടൻ, നൗഷാദ് എടവണ്ണ, ജോയിന്റ് സെക്രട്ടറി ഇ.പി. ഉബൈദ്, ഇസ്മായിൽ പൊന്നാനി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രചോദനക്ലാസ്, മാജിക്ക് ഷോ, ഗാനമേള തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നായി അഞ്ഞൂറിലധികം പേർ പങ്കെടുത്തു.