സർക്കാർ ആശുപത്രികളെ ശക്തിപ്പെടുത്തണം - ഐ.എം.ബി

ഐ.എം.ബി ജില്ലാ കമ്മിറ്റി മഞ്ചേരിയിൽ സംഘടിപ്പിച്ച  കോൺക്ലേവ് കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ : സുൽഫിക്കർ അലി ഉദ്ഘാടനം ചെയ്യുന്നു.
ഐ.എം.ബി ജില്ലാ കമ്മിറ്റി മഞ്ചേരിയിൽ സംഘടിപ്പിച്ച കോൺക്ലേവ് കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ : സുൽഫിക്കർ അലി ഉദ്ഘാടനം ചെയ്യുന്നു.

മഞ്ചേരി: സർക്കാർ ആശുപത്രികൾ സൗകര്യങ്ങൾ വർധിപ്പിച്ച് പൊതുജനാരോഗ്യരംഗം ശക്തിപ്പെടുത്തണമെന്നും സ്വകാര്യ മേഖലയിലെ ചികിത്സാ നിരക്കുകൾക്ക് കർശന നിയന്ത്രണം കൊണ്ടുവരണമെന്നും കെ.എൻ.എമ്മിന്റെ ആരോഗ്യവിഭാഗമായ ഐ.എം.ബി മഞ്ചേരിയിൽ സംഘടിപ്പിച്ച ജില്ലാ കോൺക്ലേവ് ആവശ്യപ്പെട്ടു.

കെ.എൻ.എം. സംസ്ഥാന സെക്രട്ടറി ഡോ.സുൽഫിക്കർ അലി ഉദ്ഘാടനം ചെയ്തു.

ഐ.എം.ബി ജില്ലാ പ്രസിഡൻറ് ഡോ. ഹാമിദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ.എൻ.എം. ജില്ലാ സെക്രട്ടറി ടി. യൂസുഫലി സ്വലാഹി,ഐ.എം.ബി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ എം.സി .സി. നൗഫൽ ബഷീർ, ജില്ലാ സെക്രട്ടറി മുസ്തഫ കാരക്കുന്ന്, ഇ. അബ്ദുറഹ്മാൻ, ഷബീർ കൊണ്ടോട്ടി, ജലീൽ മാമാങ്കര, ഹംസ സുല്ലമി കാരക്കുന്ന്, എൻ.അബ്ദുള്ള സ്വലാഹി, എൻ.സി.ഫൈസൽ എന്നിവർ പ്രസംഗിച്ചു.

Content Highlights: The IMB Malappuram district conclave held in Manjeri urged authorities to strengthen government hospitals and regulate treatment charges in private hospitals.