ഡിജിറ്റൽ കാലത്ത് മാഞ്ഞുപോകുന്ന കൈയെഴുത്തിന്റെ ഓർമ്മകളുമായി ഹോബിസ്

ഹാൻഡ്സ് ഓഫ് ബ്രഹ്മ ഇന്റിമേറ്റ്    സ്പെയ്സ് മഞ്ചേരി മേലാക്കം സായി ലാൻഡിൽ സംഘടിപ്പിച്ച 'ഐ ഫോർഗോട്ട് ടു റൈറ്റ്' ചർച്ചാ സംഗമത്തിൽ എം.പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി സംസാരിക്കുന്നു
ഹാൻഡ്സ് ഓഫ് ബ്രഹ്മ ഇന്റിമേറ്റ് സ്പെയ്സ് മഞ്ചേരി മേലാക്കം സായി ലാൻഡിൽ സംഘടിപ്പിച്ച 'ഐ ഫോർഗോട്ട് ടു റൈറ്റ്' ചർച്ചാ സംഗമത്തിൽ എം.പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി സംസാരിക്കുന്നു

മഞ്ചേരി: ഡിജിറ്റൽ, നിർമിതബുദ്ധി (എ.ഐ.) യുഗത്തിൽ മാഞ്ഞുപോകുന്ന കൈയെഴുത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ഹോബിസ്. ഹാൻഡ്സ് ഓഫ് ബ്രഹ്മ ഇന്റിമേറ്റ് സ്പെയ്സ് (ഹോബിസ്) ‘ഐ ഫോർഗോട്ട് ടു റൈറ്റ്’,‘ആൻ ഈവനിങ് ഓഫ് ലെറ്റേഴ്സ് ആൻഡ്‌ ഗസൽസ്’എന്ന ആശയത്തിൽ മേലാക്കം സായി ലാൻഡിൽ സംഘടിപ്പിച്ച പരിപാടിയിൽ കൈയെഴുത്തിന്റെ സാംസ്കാരികവും വൈകാരികവുമായ തലങ്ങൾ ചർച്ചയായി.

ചടങ്ങിൽ പുരാവസ്തു സൂക്ഷിപ്പുകാരൻ എം.പി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശ്രോതാക്കളുമായി സംവദിച്ചു. പഴയകാലത്തെ കത്തെഴുത്തിന്റെ രീതികളും അവ കാലക്രമേണ ഇല്ലാതായതും ചർച്ചയിൽ വിഷയമായി. പഴയകാലത്തെ കത്തുകളും കൈയെഴുത്ത് രേഖകളും ചരിത്രത്തിന്റെ ഭാഗമായും ഓർമ്മകളുടെ ശേഷിപ്പുകളായും ഇന്നും നിലനിൽക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ഡിജിറ്റൽ ആശയവിനിമയം വ്യാപകമായതോടെ എഴുത്തിന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളും വിലയിരുത്തി. എം.ടി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തിൽ ഗസൽസന്ധ്യ അരങ്ങേറി. കഥകളി ആർട്ടിസ്റ്റ് ഗൗരി പാർവതി പാലശ്ശേരി പരിപാടി നിയന്ത്രിച്ചു.

Content Highlights: An event celebrating the nostalgia and emotional value of handwriting in the digital era was held by HOBIS in Manjeri.