ദളിത് സമുദായ മുന്നണി ജില്ലാ സമ്മേളനം

മലപ്പുറം: എയ്ഡഡ് സ്ഥാപനങ്ങളിൽ നിയമനം പി.എസ്.സി.ക്ക് വിടണമെന്നും അട്ടപ്പാടിയിലെ മണ്ണാർക്കാട് എസ്.സി. ഫണ്ട് അഴിമതി നടത്തിയ മുഴുവൻ ഉദ്യോഗസ്ഥരെയും സർവീസിൽനിന്ന് പിരിച്ചുവിടണമെന്നും ദളിത് സമുദായ മുന്നണി ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടാമ്പള്ളി ഉദ്ഘാടനംചെയ്തു. മുതിർന്ന അംഗം സി.പി. ഭാസ്‌കരൻ പുളിക്കൽ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് വേലായുധൻ പുളിക്കൽ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഷാജി ബംഗ്ലാൻ, ഷീബ പുത്തൂർ, ഇന്ദിര കൊണ്ടോട്ടി, ബാലസുബ്രഹ്മണ്യൻ, അനീഷ് നിലമ്പൂർ, ബാബു പള്ളിക്കൽ, ബാബുരാജ് വാഴയൂർ, രാജേന്ദ്രൻ പൊന്നാനി എന്നിവർ പ്രസംഗിച്ചു.
Content Highlights: Dalit Samudaya Munnani held its district conference in Malappuram demanding PSC recruitment in aided institutions and action on SC fund scam.