സോണിയാഗാന്ധിയുടെ പുസ്തകം ചർച്ചചെയ്ത് ചർക്ക

മലപ്പുറം: സോണിയാഗാന്ധിയുടെ ആത്മകഥയായ ‘ബിലോഗിങ് എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ചനടത്തി ചർക്ക കൂട്ടായ്മ. ഒരു ആത്മകഥ മാത്രമായി ചർച്ചചെയ്യപ്പെടേണ്ട പുസ്തകമല്ല ഇതെന്ന് യോഗം അഭിപ്രായപ്പെട്ടു.
അനേകം പ്രതിസന്ധികളെ അസാമാന്യ മനക്കരുത്തുകൊണ്ട് മറികടന്ന ധീരവനിതയുടെ അതിജീവനത്തിന്റെ നേർചിത്രമെന്ന് കാലം ഈ പുസ്തകത്തെ അടയാളപ്പെടുത്തും. എല്ലാ തലമുറയിലുംപെട്ട ആളുകൾക്ക് വായിക്കാൻ സാധിക്കുന്നതും പുതിയ തലമുറയടക്കം വായിച്ചിരിക്കേണ്ടതുമാണ് ഈ പുസ്തകമെന്നും അഭിപ്രായപ്പെട്ടു.
ഷമീർ നീറാട് പുസ്തകം അവതരിപ്പിച്ചു. റിയാസ് മുക്കോളി അധ്യക്ഷനായി. പി.കെ. നൗഫൽ ബാബു, പി. നിധീഷ്, ടി.വി. ഷബീർ, അലിമോൻ തടത്തിൽ, പി. ആതിര, സലീഖ് പി. മോങ്ങം, നൗഷർ കല്ലട, റിയാസ് കല്ലൻ, സുനിൽ പോരൂർ എന്നിവർ പ്രസംഗിച്ചു.
Content Highlights: Charkha socio-cultural forum held a discussion in Malappuram on Sonia Gandhi's autobiography Belonging: A Journey of Love.