ശാസ്ത്രസാങ്കേതിക പുരോഗതി മനുഷ്യജീവിതത്തിന് ഉപയോഗപ്പെടുത്തണം -മന്ത്രി എൻ. ഷംസുദ്ദീൻ

കേരളത്തിലെ  ആദ്യത്തെ കേരള സ്റ്റേറ്റ് റൂട്രോണിക്സ് 'സ്കിൽഅപ്പ്-കേരളം എ.ഐ എക്സ്പീരിയൻസ് സെന്റർ' തിരൂർ മാവുംകുന്ന് റോഡിലുള്ള ഐ.എച്ച്.ടി. സ്കിൽ പാർക്കിൽ മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.
കേരളത്തിലെ ആദ്യത്തെ കേരള സ്റ്റേറ്റ് റൂട്രോണിക്സ് 'സ്കിൽഅപ്പ്-കേരളം എ.ഐ എക്സ്പീരിയൻസ് സെന്റർ' തിരൂർ മാവുംകുന്ന് റോഡിലുള്ള ഐ.എച്ച്.ടി. സ്കിൽ പാർക്കിൽ മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ: ശാസ്ത്രസാങ്കേതിക പുരോഗതി മനുഷ്യജീവിതത്തിന് ഉപയോഗപ്പെടുത്തണമെന്നും അത് മനുഷ്യജീവിതം എളുപ്പമാക്കാനുള്ളതാണെന്നും

മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ കേരള സ്റ്റേറ്റ് റൂട്രോണിക്സ് ‘സ്കിൽഅപ്പ്-കേരളം എ.ഐ എക്സ്പീരിയൻസ് സെന്റർ’ തിരൂർ മാവുംകുന്ന് റോഡിലുള്ള ഐ.എച്ച്.ടി. സ്കിൽ പാർക്കിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

ശാസ്ത്രസാങ്കേതിക പുരോഗതി കൃത്യമായി അറിഞ്ഞുകൊണ്ട്, നിർമ്മിതബുദ്ധി പോലുള്ള നൂതന സാങ്കേതികവിദ്യകൾ കാലഘട്ടത്തിനനുസരിച്ച് പഠിച്ചെടുക്കേണ്ടത് ഇന്ന് അത്യന്താപേക്ഷിതമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

കേരള സ്റ്റേറ്റ് റൂട്രോണിക്സ് ചെയർമാൻ ഡി. വിജയൻ പിള്ള, മാനേജിങ് ഡയറക്ടർ കെ. വേണുഗോപാൽ, തിരൂർ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ യാസർ പൊട്ടച്ചോല, കേരള സ്റ്റേറ്റ് റൂട്രോണിക്സ് ചെയർമാൻ ആൻഡ് എം.ഡി. പി.എ. ഓഫീസ് പ്രതിനിധി എം. അജിംഷാ, ഐ.എച്ച്.ടി. സ്കിൽ പാർക്ക് സ്ഥാപകനും ചെയർമാനുമായ കെ. അബ്ദുറഹിമാൻ ഹാജി, മാനേജിങ്‌ ഡയറക്ടർ ഷമീർ കളത്തിങ്ങൽ, അഡ്മിനിസ്ട്രേറ്റർ കെ.സി. മുംതാസ് എന്നിവർ സംസാരിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികൾ, നൂതന സാങ്കേതികവിദ്യകൾ അടുത്തറിയാൻ അവസരമൊരുക്കിയ റോബോ ഷോ എന്നിവ നടത്തി. ഫാഷൻ ഷോ, ലൈവ് മ്യൂസിക്കൽ കൺസർട്ട് എന്നിവയുമുണ്ടായിരുന്നു.

Content Highlights: Kerala State Rutronix SkillUp Kerala AI Experience Centre was inaugurated at IHT Skill Park in Tirur by Minister N. Shamsudheen.