മലയാളം പ്രാദേശിക ഭാഷയാണെങ്കിൽ കേന്ദ്രഭാഷ ഏത്?, പണ്ടുമുതലുള്ള തെറ്റിദ്ധാരണ -സക്കറിയ

സക്കറിയ | ഫോട്ടോ: മാതൃഭൂമി
സക്കറിയ | ഫോട്ടോ: മാതൃഭൂമി

ന്യൂഡൽഹി: മലയാളത്തെയും തമിഴിനെയും പ്രാദേശികഭാഷകളെന്ന് വിളിക്കുന്നതിൽ വിയോജിപ്പുമായി എഴുത്തുകാരൻ സക്കറിയ. ഇവ പ്രാദേശികമാണെങ്കിൽ കേന്ദ്രഭാഷ ഏതാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി നടത്തിയ സാഹിത്യോത്സവത്തിൽ അദ്ദേഹം ചോദിച്ചു.

മലയാളവും തമിഴുമെല്ലാം പ്രാദേശികഭാഷകളാണെന്നത് പണ്ടുമുതലുള്ള തെറ്റിദ്ധാരണയാണ്. അത് അന്ധമായി ആവർത്തിക്കുകയും ചെയ്യുന്നു. ചിലർ അവകാശപ്പെടുന്നതുപോലെ, ഇതാണ് ഇന്ത്യൻ സാഹിത്യം എന്ന് ഏതെങ്കിലും ഒന്നിനെ പറയാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദിയാണ് കൂടുതൽപ്പേർ മാതൃഭാഷയായി സംസാരിക്കുന്നത്. എന്നാൽ 22 മാതൃഭാഷകളിലും സൃഷ്ടികൾ നടക്കുന്നുണ്ട്. ഓരോ ഭാഷാവിഭാഗത്തെയും മറ്റുള്ളവർ അറിയാൻ സഹായിക്കുന്നത് പരിഭാഷയാണ്. അതിനാൽ വ്യക്തമായൊരു പരിഭാഷാപദ്ധതി നമുക്കുവേണമെന്ന് സക്കറിയ പറഞ്ഞു.‌

Content Highlights: writer zacharia criticism malayalam tamil called regional languages