വിമീഷിനും സംഗീതയ്ക്കും വൈലോപ്പിള്ളികവിതാ പുരസ്‌കാരം

വിമീഷ് മണിയൂര്‍
വിമീഷ് മണിയൂര്‍

തൃശ്ശൂര്‍: വൈലോപ്പിള്ളി സ്മാരകസമിതിയുടെ വൈലോപ്പിള്ളിക്കവിതാ പുരസ്‌കാരത്തിന് വിമീഷ് മണിയൂരും സംഗീത ചേനംപുല്ലിയും അര്‍ഹരായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിമീഷ് മണിയൂരിന്റെ 'യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു' എന്ന കൃതിയും സംഗീതയുടെ 'കവിത വഴിതിരിയുന്ന വളവുകളില്‍' എന്ന കൃതിയുമാണ് അവാര്‍ഡിന് അര്‍ഹമായത്.

വൈലോപ്പിള്ളിയുടെ ചരമദിനമായ ഡിസംബര്‍ 22-ന് നാലുമണിക്ക് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണന്‍ ഉദ്ഘാടനം ചെയ്യും. ഡോ. പി.വി. കൃഷ്ണന്‍ നായര്‍ അധ്യക്ഷനാകും. തുടര്‍ന്ന് വൈലോപ്പിള്ളിയുടെ 'ജലസേചനം' എന്ന കവിതയെ അടിസ്ഥാനമാക്കി കലാമണ്ഡലം മേജര്‍ സെറ്റിന്റെ കഥകളിയുണ്ടാകും.

പത്രസമ്മേളനത്തില്‍ പ്രസിഡന്റ് പി.വി. കൃഷ്ണന്‍ നായര്‍, എം. ഹരിദാസ്, കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍പങ്കെടുത്തു.
 

Content Highlights: Vyloppilly Award, Vimeesh Maniyoor, Sangeetha Chenampulli