തിരഞ്ഞെടുപ്പും തിരക്കുകളും പുസ്തകക്കൂട്ട് മുടക്കിയില്ല; 2025-ലെ വായനയെക്കുറിച്ച് വി.ഡി. സതീശൻ

പ്രസംഗവേദികളിലടക്കം താൻ വായിച്ച പുസ്തകങ്ങളെക്കുറിച്ചും പ്രതിപാദിക്കാറുണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോഴിതാ 2025-ൽ താൻ വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെറിയ കുറിപ്പും വായിച്ച 60 പുസ്തകങ്ങളുടെയും അവയുടെ രചയിതാക്കളുടെയും പേരുകളും ചിത്രവും വി.ഡി. സതീശൻ പങ്കുവെച്ചത്.
2025-ൽ തദ്ദേശ തിരഞ്ഞെടുപ്പും യാത്രകളും എല്ലാം ചേർന്ന തിരക്കിനിടയിൽ പുസ്തകങ്ങൾ വായിക്കാൻ സമയം കണ്ടെത്തിയെന്നും കുറേ പുസ്തകങ്ങൾ പ്രകാശനംചെയ്യാനായെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ്
“തിരക്ക് ഏറെയുണ്ടായിരുന്ന വർഷമായിരുന്നു 2025. തദ്ദേശ തിരഞ്ഞെടുപ്പും യാത്രകളും എല്ലാം ചേർന്ന തിരക്ക്. വായനയെ ബാധിക്കുമോ എന്ന പേടിയുണ്ടായിരുന്നു. ആഗ്രഹിച്ചതെല്ലാം വായിക്കാൻ സാധിച്ചില്ലെങ്കിലും തിരക്കുകൾക്കിടയിലും കുറെ നല്ല പുസ്തകങ്ങൾ വായിക്കാനായത് സന്തോഷവും ഊർജവും നൽകി. കുറെയേറെ പുസ്തകങ്ങളും പ്രകാശനം ചെയ്തു.
പതിവു പോലെ 2025-ൽ വായിച്ച പുസ്തകങ്ങൾ താഴെ ചേർക്കുന്നു. പുതിയ പുസ്തകങ്ങൾ നിർദേശിക്കുന്നതിനൊപ്പം നിങ്ങളുടെ വായനാ അനുഭവങ്ങളും പങ്കുവയ്ക്കുമല്ലോ. അറിവിന്റെയും ആനന്ദത്തിന്റെയും പുതുലോകം പകർന്ന എഴുത്തുകാർക്ക് നന്ദി.”
വി.ഡി. സതീശൻ 2025-ൽ വായിച്ച പുസ്തകങ്ങൾ
1. The Menopause Brain: Dr Lisa Mosconi
2. Gods, Guns and Missionaries: Manu S Pillai
3. Mother Mary Comes to me: Arundhathi Roy
4. The Elsewhereans: Jeet Thayil
5. Farewell To Gabo And Mercedse: Rodrigo Garcia
6. Patriot: Alexy Navalny
7. Murder in the Gulag: John Sweeney
8. Theft: Abdulrazak gurnah
9. The Vegetarian: Han Kang
10. The Nutmeg's Curse: Amitav Ghosh
11. Freedom to Think: Susie Alegre
12. The Story of schisms and isms: R.Mohan
13. Congress Radio- Usha Mehta and the Underground Radio Station of 1942: Usha Thakkar
14. The Winding Way of Life.- The memoirs of an Advocate: Adv. MVS Nampoothiry
15. Notes from Willingdon Island: N Ramachandran
16. Ready, Relevant and Resurgent: Gen Anil Chauhan
17. The Menon Investigation: Saharu Nusaiba Kannanari
18. Nehru's India: Past, Present & Future: Aditya Mukherjee
19. How to Lose a Country- The 7 Steps from Democracy to Dictatorship: Ece Temelkuran
20. Expositions- Essays on Society, Language, and Literature: Dr. Jancy James
21. The Master and Margarita: Mikhail Bulgakov
22. De- Ideologizing India- Modi and His Men At Work: R Sreekantan Nair
23. പട്ടുനൂൽപ്പുഴു: എസ്. ഹരീഷ്
24. തപോമയിയുടെ അച്ഛൻ: ഇ.സന്തോഷ്കുമാർ
25. മരിയ വെറും മരിയ: സന്ധ്യാ മേരി
26. അല്ലോ ഹലൻ: അംബികാസുധൻ മാങ്ങാട്
27. നാരായണഗുരു: പി.കെ ബാലകൃഷ്ണൻ
28. പ്രോത്താസീസിന്റെ ഇതിഹാസം: വിനോയ് തോമസ്
29. മാഞ്ഞുപോയ ശംഖുമുദ്ര: എം.ജി ശശിഭൂഷൺ
30. ഉല: കെ.വി മോഹൻകുമാർ
31. കരയിലെ മീനുകൾ: നിർമ്മല
32. താദാത്മ്യം: സി.വി ബാലകൃഷ്ണൻ
33. പരമപദം: സജിൽ ശ്രീധർ
34. ബ്രാഹ്മണാധിപത്യം: പി. ഗംഗാധരൻ
35. അന്തക വള്ളികൾ: സേതു
36. അമ്പിളിമോൾ തിരോധാനം: ജി.ആർ ഇന്ദുഗോപൻ
37. വല്ലി: ഷീലാ ടോമി
38. അരശ്: സോക്രട്ടീസ് കെ. വാലത്ത്
39. ചാരം: ജോൺ മുണ്ടക്കയം
40. ഒഴുകാതെ ഒരു പുഴ: ചന്ദ്രമതി
41. അക്ഷയ മിഥില: ഗിരിജ സേതുനാഥ്
42. ഒതപ്പ്: സാറാ ജോസഫ്
43. ആനന്ദം പരമാനന്ദം: ആനന്ദ് ജോർജ്
44. വിസ്മയ തീരത്ത്: പി.ടി. ചാക്കോ
45. വിശപ്പ്, പ്രണയം, ഉന്മാദം: മുഹമ്മദ് അബ്ബാസ്
46. ബാക്ക് പാക്കർ: അജിത്ത് ലോറൻസ്
47. എന്റെ ഗ്രാമം ചേന്ദമംഗലം: സതീശൻ കുളത്തുങ്കൽ
48. ദാവീദിന്റെ കിന്നരം: ഫാ. ജോൺസൺ കൈമലയിൽ
49. കമ്പിളിക്കണ്ടത്തെ കൽഭരണികൾ: ബാബു എബ്രഹാം
50. അച്ചടി, മാധ്യമ പ്രവർത്തനം കേരളത്തിൽ: ഡോ.എം.വി തോമസ്
51. ഒരുപിടി ഉപ്പ്: എൻ. പ്രഭാകരൻ
52. ആറുവിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി: ടി.ഡി രാമകൃഷ്ണൻ
53. എബ്രഹാമിന്റെ അഞ്ചാം സുവിശേഷം: ഷാജി എബ്രഹാം
54. മഹാപുരുഷ മണ്ണിന ഗുണ: വെങ്കിടേഷ് രാമകൃഷ്ണൻ
55. മറക്കാത്ത അനുഭവങ്ങൾ: സി. അച്യുതമേനോൻ
56. മാധവിക്കുട്ടി- കടലിന്റെ നിറങ്ങൾ: ഡോ. കെ. ആശ.
57. ബാപ്പുവിന്റെ സ്വന്തം എസ്തർ: എം.ജി രാധാകൃഷ്ണൻ
58. പൊയിൽ: ദിവ്യലക്ഷ്മി
59. മണ്ടേലയോടൊപ്പം പോരാടിയ രണ്ട് മലയാളികൾ: ജി.ഷഹീദ്
60. ഗാന്ധി കൃഷ്ണൻ: ഡി.ഡി നവീൻകുമാര്
Content Highlights: Opposition Leader VD Satheesan reveals his reading list for 2025, sharing 60 books and authors on Facebook. Discover what he read amidst busy schedules.