ആശാനെപ്പറ്റി പഠിച്ചതിനാല്‍ ഞാന്‍ നോവലെഴുതിയില്ല - ടി. പത്മനാഭന്‍

കുമാരനാശാന്‍, ടി.പത്മനാഭന്‍ | Photo: Mathrubhumi
കുമാരനാശാന്‍, ടി.പത്മനാഭന്‍ | Photo: Mathrubhumi

തൃശ്ശൂര്‍: സാഹിത്യസംബന്ധിയായ തന്റെ ജീവിതവീക്ഷണം കരുപ്പിടിപ്പിക്കാന്‍ കുമാരനാശാന്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. ആശാന് നൂറു മഹാകാവ്യം എഴുതാനുള്ള കഴിവുണ്ടായിട്ടും അദ്ദേഹം എഴുതിയില്ല. അതെഴുതാതെതന്നെ മഹാകവിയെന്ന് സമൂഹത്തെക്കൊണ്ട് വിളിപ്പിക്കാന്‍ ആശാനായി.

ആശാനെപ്പറ്റി പഠിച്ചതിനാലാകാം താന്‍ നോവലെഴുതാതിരുന്നതെന്നും പത്മനാഭന്‍ പറഞ്ഞു. ഏതു വിഡ്ഢിക്കും ഒരു പുസ്തകമെങ്കിലും എഴുതാനാകുമെന്ന് സായിപ്പ് പറഞ്ഞിട്ടുണ്ടെന്നും താന്‍ അതില്‍പ്പെട്ട ആളല്ലെന്നും സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തില്‍വെച്ച് ഡോ. എം. തോമസ് മാത്യുവുമായി നടന്ന സംഭാഷണത്തില്‍ ടി. പത്മനാഭന്‍ പറഞ്ഞു.

Content Highlights: T. Padmanabhan, Kumaranasan, International literature festival of Kerala