'തിരുനാമാചാര്യന് ആഞ്ഞം തിരുമേനി' പുസ്തകം പ്രകാശനം ചെയ്തു

ഗുരുവായൂര്‍: ഉണ്ണികൃഷ്ണന് പുതൂര്‍ രചിച്ച 'തിരുനാമാചാര്യന് ആഞ്ഞം തിരുമേനി' എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂര്‍ നാരായണാലയത്തില്‍ നടന്നു.തിരുനാമാചാര്യന്റെ സ്മരണയ്ക്കായി നടക്കുന്ന കോടിയര്‍ച്ചനയുടെ ഭാഗമായിട്ടായിരുന്നു പ്രകാശനം.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മൂന്നാമത്തെ പതിപ്പാണിത്. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് പ്രകാശനം ചെയ്തു.സ്വാമി സന്മയാനന്ദസരസ്വതി കോപ്പി ഏറ്റുവാങ്ങി. കെ. എന്‍. രംഗനായിക, ഷാജു പുതൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: thirunamacharyan book by unnikrishnan puthoor released