സൗഹൃദ സാഹിത്യപുരസ്‌കാരം ഒ.കെ. ജോണിക്ക്

ഒ.കെ. ജോണി | ഫോട്ടോ: മാതൃഭൂമി
ഒ.കെ. ജോണി | ഫോട്ടോ: മാതൃഭൂമി

സുല്‍ത്താന്‍ബത്തേരി: സൗഹൃദ സാംസ്‌കാരിക വേദിയുടെ അഞ്ചാമത് സൗഹൃദ സാഹിത്യപുരസ്‌കാരം സാഹിത്യകാരന്‍ ഒ.കെ. ജോണിക്ക്. മാതൃഭൂമി പ്രസിദ്ധീകരിച്ച 'കാവേരിയോടൊപ്പം എന്റെ യാത്രകള്‍' എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌കാരം.

ഈ കൃതി ഒരു യാത്രാവിവരണമാണെങ്കിലും കാവേരിതടത്തിന്റെ ചരിത്രവും സംസ്‌കാരവും രേഖപ്പെടുത്തിയ ഒരു ചരിത്രരേഖ കൂടിയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മേയ് ഏഴിന് വൈകുന്നേരം മൂന്നിന് ബത്തേരി അധ്യാപകഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരി ഖദീജാ മുംതാസ് അവാര്‍ഡ് സമ്മാനിക്കും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ മുഖ്യാതിഥിയാകും.

സൗഹൃദ പ്രസിഡന്റ് ധനേഷ് ചീരാല്‍, പുരസ്‌കാരനിര്‍ണയ സമിതി കണ്‍വീനര്‍ വിനയകുമാര്‍ അഴിപ്പുറത്ത്, ഡോ. പി.ബി. സനോജ്, നിസി അഹമ്മദ്, കെ. ഗോപകുമാര്‍, കെ.പി. സുരേഷ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: Sauhritha literature award, O.K. Johny, Sulthan Bathery, Wayanad