പുതൂർ, പുഴുക്കുത്തുകൾക്കെതിരേ മറകൂടാതെ പ്രതികരിച്ച ധീരനായ എഴുത്തുകാരൻ - ഡോ. സരസ്വതി ബാലകൃഷ്ണൻ

'പുതൂർസാഹിത്യവും ആനപ്പകയുടെ അൻപതുവർഷങ്ങളും ' സെമിനാർ ഡോ. സരസ്വതി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു
'പുതൂർസാഹിത്യവും ആനപ്പകയുടെ അൻപതുവർഷങ്ങളും ' സെമിനാർ ഡോ. സരസ്വതി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

തൃശ്ശൂർ: ജീവിതചുറ്റുപാടുകളിലെ പുഴുക്കുത്തുകൾക്കെതിരേ മറകൂടാതെ പ്രതികരിച്ച ധീരനായ എഴുത്തുകാരനായിരുന്നു പുതൂർ ഉണ്ണികൃഷ്ണനെന്ന് ഡോ. സരസ്വതി ബാലകൃഷ്ണൻ പറഞ്ഞു. തൃശ്ശൂർ ലിറ്റററിഫോറത്തിന്റെ നേതൃത്വത്തിൽ കേരളവർമ കോളേജ് മലയാളവിഭാഗത്തിന്റെയും ഗുരുവായൂർ പുതൂർ ട്രസ്റ്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 'പുതൂർ സാഹിത്യവും ആനപ്പകയുടെ അൻപതുവർഷങ്ങളും' സെമിനാർ കേരളവർമ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഷാജു പുതൂർ ആമുഖപ്രസംഗം നടത്തി. തൃശ്ശൂർ ലിറ്റററി ഫോറം പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. വിജയൻ പുന്നത്തൂർ, ഡോ. മായ എസ്. നായർ, ഡോ.എം.ആർ. രാജേഷ്, രാജലക്ഷ്മി മാനഴി, പി. വിനോദ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Content Highlights: Sarswathi Balakrishnan aboutPuthoor Unnikrishnan