മണിപ്പുരില്‍ ഭയംമൂലം കവികള്‍ ഭ്രാന്തരാകുന്നു - കവി റോബിന്‍ ങാങ്ഗോ

തൃശ്ശൂര്‍: ''അരാജകത്വവും അഴിമതിയും അതിര്‍ത്തി കടന്നുള്ള ഭീകരതയും വംശീയസംഘര്‍ഷങ്ങളും എന്റെ നാട്ടിലുണ്ട്. കലഹങ്ങള്‍ക്കിടയിലായിരുന്നു എന്റെ ബാല്യം. സ്ത്രീകളെ വിധവയാക്കാന്‍ ആയുധമെടുത്തയാളാണ് എന്റെ സുഹൃത്ത്. ഭയംമൂലം പല കവികളും ഇവിടെ ഭ്രാന്തന്മാരാകുന്നു. ചില കവികള്‍ നുണകളാല്‍ സമൂഹത്തെ പോഷിപ്പിക്കുന്നു'' -സാഹിത്യ അക്കാദമിയില്‍വെച്ച് നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ മണിപ്പുരി കവി റോബിന്‍ ങാങ്‌ഗോയുടെ വാക്കുകള്‍ ആസ്വാദകരെ പൊള്ളിച്ചു.
''മണിപ്പുരിന്റെ മനോഹരമായ ഭൂപ്രകൃതിയെയും സമ്പന്നമായ പാരമ്പര്യത്തെയും പ്രകീര്‍ത്തിച്ച് കവിതകള്‍ എഴുതിക്കൂടേയെന്ന് എന്നോട് ചോദിക്കുന്നവരോട് എനിക്കൊരു ഉത്തരമേയുള്ളൂ- അത് നെരൂദയുടെ ഈ വരികളാണ്- 'വരൂ, ഈ തെരുവുകളിലെ രക്തം കാണൂ' -റോബിന്‍ ങാങ്‌ഗോം പറഞ്ഞു.
Content Highlights: Robin Ngangom, Manipuri poet, International Literature Festival of Kerala