പുതൂരിന് ആദരമായി സാഹിത്യസെമിനാര്‍

തൃശ്ശൂര്‍ : തൃശ്ശൂര്‍ ലിറ്റററി ഫോറത്തിന്റെ നേതൃത്വത്തില്‍ കേരളവര്‍മ കോളേജ് മലയാളവിഭാഗത്തിന്റെയും ഗുരുവായൂര്‍ പുതൂര്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 'പുതൂര്‍ സാഹിത്യവും ആനപ്പകയുടെ അന്‍പതു വര്‍ഷങ്ങളും' സെമിനാര്‍ കേരളവര്‍മ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജീവിതചുറ്റുാപാടുകളിലെ പുഴുക്കുത്തുകള്‍ക്കെതിരെ മറകൂടാതെ പ്രതികരിച്ച ധീരനായ എഴുത്തുകാരനായിരുന്നു പുതൂര്‍ ഉണ്ണികൃഷ്ണനെന്ന് ഡോ സരസ്വതി ബാലകൃഷ്ണന് പറഞ്ഞു.
ഷാജു പുതൂര്‍ ആമുഖപ്രസംഗം നടത്തി. തൃശ്ശൂര്‍ ലിറ്റററി ഫോറം പ്രസിഡന്റ് കെ. ഉണ്ണി കൃഷ്ണന് അധ്യക്ഷനായി. വിജയന് പുന്നത്തൂര്‍, ഡോ. മായ എസ്. നായര്‍, ഡോ എം.ആര്. രാജേഷ്, രാജലക്ഷ്മി മാനഴി, പി വിനോദ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Content Highlights: sahitya seminar