പ്രൊഫ. പ്രകാശ് മൂർത്തി കേരള ലളിതകല അക്കാദമി ചെയർമാൻ

തിരുവനന്തപുരം: കേരള ലളിതകല അക്കാദമി അധ്യക്ഷനായി പ്രൊഫ. പ്രകാശ് മൂർത്തിയെ നിയമിച്ചുകൊണ്ട് കേരള സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കി. ടി.ആർ. ഉദയകുമാറാണ് വൈസ് ചെയർമാൻ. വൈക്കം എം.കെ. ഷിബു സെക്രട്ടറിയായി ചുമതല വഹിക്കും.
തിരുവനന്തപുരം സ്വദേശിയായ പ്രൊഫ. പ്രകാശ് മൂർത്തി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽനിന്നു ബിരുദം നേടി. ആനിമേഷൻ ഡിസൈൻ മേഖലയിൽ സജീവമാണ്. ഒട്ടേറെ യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിങ് ഫാക്കൽറ്റിയുമാണ് അദ്ദേഹം. സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ആനിമേഷൻ വിഭാഗം തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.