ഓര്‍മക്കുറിപ്പിന്റെ പരിഭാഷ തമിഴ്‌നാട്ടില്‍ പഠിപ്പിക്കുന്നതില്‍ അഭിമാനവും സന്തോഷവും - ചുള്ളിക്കാട്

മലയാളപാഠ്യപദ്ധതിയിലും ഗവേഷങ്ങള്‍ക്കും തന്റെ രചനകള്‍ ഉള്‍പ്പെടുത്തരുതെന്ന നിലപാട് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് സ്വീകരിച്ചിട്ടുണ്ട്. അക്ഷരത്തെറ്റ് കൂടാതെ മലയാളം എഴുതാന്‍ പഠിക്കുന്നില്ല എന്നതായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ശിവാജി ഗണേശനെക്കുറിച്ച് അദ്ദേഹം എഴുതിയ ഓര്‍മക്കുറിപ്പിന്റെ പരിഭാഷ തമിഴ്‌നാട് സര്‍ക്കാറിന്റെ പ്ലസ് ടു സിലബസ്സില്‍ തന്റെ രചന ഉള്‍പ്പെടുത്തിയതിലെ സന്തോഷം അദ്ദേഹം പങ്കുവെക്കുന്നു:
''അക്ഷരത്തെറ്റുകൂടാതെ മലയാളഭാഷ എഴുതാന്‍ പഠിപ്പിക്കാത്ത കേരളത്തിലെ വിദ്യാഭ്യാസപദ്ധതിയില്‍ എന്റെ രചനകള്‍ ഉള്‍പ്പെടുത്തരുതെന്ന് ഞാന്‍ പലവട്ടം പരസ്യമായി അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍, ഭാഷാസ്‌നേഹികളായ തമിഴ്മക്കള്‍ അവരുടെ സംസ്ഥാനപാഠ്യപദ്ധതിയില്‍ എന്റെ രചനയുടെ തമിഴ് പരിഭാഷ ഉള്‍പ്പെടുത്തിക്കാണുമ്പോള്‍ എനിക്കു വലിയ അഭിമാനം തോന്നുന്നു. മഹാനടന്‍ ശിവാജി ഗണേശനെക്കുറിച്ച് ഞാന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിന്റെ തമിഴ് പരിഭാഷ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്ലസ് ടു സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യം ഇന്നാണു ഞാന്‍ അറിയുന്നത്. ആ സന്തോഷം സുഹൃത്തുക്കളോടു പങ്കുവെയ്ക്കുന്നു''- ബാലചന്ദ്രന്‍ ചുള്ളിക്കാട്.
Content Highlights: Balachandran Chullikkad, Sivaji ganesan., Tamil Plus Two State Syllabus