ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം: മല്ലികാസാരാഭായിയും ബര്‍ഖാ ദത്തും വെള്ളിയാഴ്ചയെത്തും

ഷാര്‍ജ: കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലികാ സാരാഭായിയും മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തും വെള്ളിയാഴ്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തും. രാത്രി എട്ടുമണി മുതല്‍ ഒന്‍പതുമണിവരെ ഇന്റലക്ച്വല്‍ ഹാളില്‍ 'ഇന്‍ ഫ്രീ ഫാള്‍' എന്ന പരിപാടിയിലാണ് മല്ലികാ സാരാഭായി പങ്കെടുക്കുക. തന്റെ യാത്ര, പുസ്തകം എന്നിവ സംബന്ധിച്ച് അവര്‍ സദസ്സുമായി സംവദിക്കും.
രാത്രി 8.30 മുതല്‍ 9.30 വരെ ഫോറം - 3 ല്‍ (ഇന്റലക്ച്വല്‍ ഹാളിന് എതിര്‍വശം) 'ടു ഹെല്‍ ആന്‍ഡ് ബാക്ക്: ഹ്യൂമന്‍സ് ഓഫ് കോവിഡ്' എന്ന പരിപാടിയിലാണ് ടി.വി. അവതാരകയും കോളമിസ്റ്റുമായ ബര്‍ഖാ ദത്ത് സംസാരിക്കുക. മഹാമാരിക്കാലത്തെ അനുഭവങ്ങള്‍ അവര്‍ വായനക്കാരുമായി പങ്കുവെക്കും.
Content Highlights: Mallika Sarabhai, Barkha Dutt, Sharja international book fair