'ഞാന്‍ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ഞാന്‍ എന്നെത്തന്നെ ഭയപ്പെടുന്നുവെന്നാണ്'- എം. മുകുന്ദന്‍

ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന എം. മുകുന്ദന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്. താന്‍ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്നതിനര്‍ഥം തന്നെത്തന്നെ ഭയപ്പെടുന്നു എന്നാണെന്ന് എഴുത്തുകാരന്‍ വിശദമാക്കുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ താനൊരു ഇടതുപക്ഷക്കാരനാണെന്നും ചിലപ്പോള്‍ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുമെന്നും അത് ആത്മപരിശോധനയാണെന്നും എഴുത്തുകാരന്‍ തന്റെ സാമൂഹികമാധ്യമത്തില്‍ കുറിക്കുന്നു. ഇടതുപക്ഷം വിട്ട് എങ്ങും പോകില്ലെന്നും ആരും അങ്ങനെ മോഹിക്കേണ്ടെന്നും എം. മുകുന്ദന്‍ പ്രതികരിച്ചു.
എം. മുകുന്ദന്റെ ഫേസ്ബുക് പോസ്റ്റ്:
ഞാന്‍ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഞാന്‍ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണ്. കാരണം ഓര്‍മ്മ വെച്ച നാള്‍ തുടങ്ങി ഞാനൊരു ഇടതുപക്ഷക്കാരനാണ്. ചിലപ്പോള്‍ ചില വിയോജിപ്പുകള്‍ പ്രകടിപ്പിക്കും. അത് ആത്മ പരിശോധനയാണ്. ഇടതുപക്ഷം വിട്ട് ഞാന്‍ എങ്ങും പോകില്ല. ആരും അങ്ങനെ മോഹിക്കേണ്ട.