കേണലും മേയറും ടീച്ചറും പങ്കുവെക്കുന്നു; വായന, അനുഭവം, ജീവിതം

കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പുസ്തകവിചാരത്തിന്റെ പ്രത്യേക പരിപാടി 14-ന് കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കും.
വൈകീട്ട് നാലിന് തുടങ്ങുന്ന പരിപാടിയില്‍ മേയര്‍ ബീനാ ഫിലിപ്പ്, സാഹിത്യ അക്കാദമി പുരസ്‌കാരജേതാവ് ആര്‍. രാജശ്രീ, 'ഇന്ത്യന്‍ റെയിന്‍ബോ' എന്ന പുസ്തകത്തിന്റെ രചയിതാവ് ലെഫ്റ്റനന്റ് കേണല്‍ സോണിയാ ചെറിയാന്‍ എന്നിവര്‍ പങ്കെടുക്കും.
വായന, അനുഭവം, ജീവിതം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി യുവസമൂഹത്തോട് സംവദിക്കാനായാണ് ഇവരെത്തുന്നത്. ഹൈസ്‌കൂള്‍, പ്ലസ്ടു, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഈ വിഷയങ്ങളില്‍ അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും ചര്‍ച്ചചെയ്യാം. സംവാദത്തില്‍ പങ്കെടുക്കാനായി രാജാജി റോഡിലെ മാതൃഭൂമി ബുക്‌സില്‍ പേര് രജിസ്റ്റര്‍ചെയ്യുക.
ആദ്യം പേര് രജിസ്റ്റര്‍ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം ലഭിക്കുക. ഫോണ്‍: 8590601383, 0495-2720998.
Content Highlights: lt colonel sonia cheriyan dr beena philip r rajasree sharing experiences in kp kesavamenon hall