ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം കെ.എസ്. രതീഷിന്

കോഴിക്കോട്: ഈ വര്‍ഷത്തെ ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം കെ.എസ്. രതീഷിന്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഹരിദാസ് കരിവള്ളൂര്‍, പി.ജെ.ജെ. ആന്റണി, ഡോ. ജിനേഷ്‌കുമാര്‍ എരമം എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് കഥ തെരഞ്ഞെടുത്ത്. 

പാന്‍ഡെമിക്ക് അവസ്ഥയെ ഫിക്ഷനലൈസ് ചെയ്ത് അവതരിപ്പിച്ച നൂറോളം കഥളില്‍ നിന്നാണ് കെ.എസ്. രതീഷിന്റെ 'സൂക്ഷ്മ ജീവികളുടെ ഭൂപടം' എന്ന കഥ തെരഞ്ഞെടുത്തത്. 

തിരുവനന്തപുരം നെയ്യാര്‍ ജി.എച്ച്.എസ്.എസിലെ മലയാളം അദ്ധ്യാപകനാണ് കെ. എസ്. രതീഷ്. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പുരസ്‌കാരച്ചടങ്ങ് തീരുമാനിച്ചിട്ടില്ലെന്ന് ലിറ്റാര്‍ട്ട് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിധിന്‍ വി.എന്‍ അറിയിച്ചു.

Content Highlights: KS Ratheesh wins Litart award

Content Highlights: