ലോക്കപ്പ് മര്‍ദനം ഭരണകൂട ഭീകരത; പ്രസ്താവനയിറക്കി ഒരുകൂട്ടം എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും

തൃശ്ശൂര്‍: സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന ലോക്കപ്പ് മര്‍ദനങ്ങള്‍ ഇടതുഭരണകൂട ഭീകരതയുടെ ഉദാഹരണമാണെന്ന പ്രസ്താവനയുമായി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും.
ഇരകളെ രാഷ്ട്രീയനിറം നോക്കി വേട്ടയാടുന്നത് രക്ഷാപ്രവര്‍ത്തനമാണെന്ന് വ്യാഖ്യാനിക്കുന്ന ഭരണാധികാരിയുടെ നാട്ടില്‍ പോലീസ് അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അദ്ഭുതമില്ല.രാഷ്ട്രീയശത്രുക്കളെ വേട്ടയാടാന്‍ പോലീസിനെ ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് തീരാകളങ്കമാണ്. കുന്നംകുളത്ത് വി.എസ്. സുജിത്തിന്റെ ലോക്കപ്പ് മര്‍ദനത്തില്‍ ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മൗനം പാലിക്കുന്നത് കുറ്റകരമാണ്. സുജിത്തിനെ അകാരണമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് ഉടന്‍ പിരിച്ചുവിടണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കല്പറ്റ നാരായണന്‍, യു.കെ. കുമാരന്‍, ഡോ. പി.വി. കൃഷ്ണന്‍ നായര്‍, എം.പി. സുരേന്ദ്രന്‍, ഡോ. എം.ആര്‍. തമ്പാന്‍, സംസ്‌കാരസാഹിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡോ. അജിതന്‍ മേനോത്ത്, സമസ്തകേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ് ഡോ. ടി.എസ്. ജോയി, കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന ചെയര്‍മാന്‍ ഡോ. നെടുമുടി ഹരികുമാര്‍, വിളക്കുടി രാജേന്ദ്രന്‍, സംസ്‌കാര സാഹിതി സംസ്ഥാന സെക്രട്ടറി അഡ്വ. എല്‍ദോ പൂക്കുന്നേല്‍, വിചാര്‍ വിഭാഗ് തൃശ്ശൂര്‍ ജില്ലാ ചെയര്‍മാന്‍ ജെയിംസ് ചിറ്റിലപ്പിള്ളി, സുദര്‍ശന്‍ കാര്‍ത്തിക പറമ്പില്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
Content Highlights: Writers and cultural activists in Kerala condemn recurring custodial torture, demand action