പത്രപ്രവര്‍ത്തനമെന്നാല്‍ നിത്യജീവിതത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നല്ല - കെ.സി. നാരായണന്‍

മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാറിന്റെ 'പത്രത്തിന്റെ പണിപ്പുര' എന്ന പുസ്തകം കെ.സി. നാരായണന്‍ സാറാ ജോസഫിന് നല്‍കി പ്രകാശനം ചെയ്തപ്പോള്‍.
മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാറിന്റെ 'പത്രത്തിന്റെ പണിപ്പുര' എന്ന പുസ്തകം കെ.സി. നാരായണന്‍ സാറാ ജോസഫിന് നല്‍കി പ്രകാശനം ചെയ്തപ്പോള്‍.

തൃശ്ശൂര്‍: പത്രപ്രവര്‍ത്തനമെന്നാല്‍ നിത്യജീവിതത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നല്ലെന്നും ആശയവിനിമയമാര്‍ഗം തന്നെയാണെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.സി. നാരായണന്‍. റിപ്പോര്‍ട്ടിങ് ആരംഭിക്കേണ്ടത് അതിന്റെ ഗുണഫലം അനുഭവിക്കുന്നവരില്‍ നിന്നുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പത്രത്തിന്റെ പണിപ്പുര' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍ രചിച്ച പുസ്തകം സാറാ ജോസഫ് ഏറ്റുവാങ്ങി.

പത്രത്തിന്റെ അറിയാത്ത മേഖലയെക്കുറിച്ചറിയാന്‍ ഈ പുസ്തകം തുണയാകുമെന്ന് സാറാ ജോസഫ് പറഞ്ഞു. പത്രപ്രവര്‍ത്തനമേഖലയ്ക്ക് ഇത്രയധികം സവിശേഷതകളുണ്ടെന്നറിയുന്നത് ഇപ്പോഴാണെന്നും അവര്‍ പറഞ്ഞു. 

നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍, ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ. സേതുമാധവന്‍, മാതൃഭൂമി റീജണല്‍ മാനേജര്‍ വിനോദ് പി. നാരായണ്‍, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് എം.കെ. രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: K.C. Narayan's statement in the book release function