'അക്കാദമികൾക്ക് ബോധമുണ്ടാകണം'; ജനപ്രിയ സാഹിത്യങ്ങൾക്ക് പുരസ്‌കാരം നൽകുന്നതിനെതിരെ ഇ. സന്തോഷ് കുമാർ | വീഡിയോ

ഷാർജ: ജനപ്രിയ സാഹിത്യങ്ങൾക്ക് പുരസ്‌കാരം നൽകുന്നതിൽ വിയോജിപ്പുമായി വയലാർ അവാർഡ് ജേതാവ് ഇ. സന്തോഷ് കുമാർ. ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാർഡുകളുടെ ഉദ്ദേശമെന്താണെന്നത് സംബന്ധിച്ച് അക്കാദമികൾക്ക് ബോധം ഉണ്ടാകാണം. ജീവിതം ഉഴിഞ്ഞു വെച്ചവർക്ക് പുരസ്‌കാരം നൽകിയാൽ അത് അവർക്ക് ഊർജമാകും. ജനപ്രിയ സാഹിത്യം താൻ വായിക്കാറില്ലെന്നും സന്തോഷ് കുമാർ പറഞ്ഞു.
'അക്കാദമിക്ക് ആദ്യം തന്നെ ഒരു ധാരണ വേണം എന്താണ് ഞങ്ങൾ അവാർഡ് കൊടുക്കാൻ പോകുന്നത് ഞങ്ങൾ ഏത് സാഹിത്യത്തിനെ ആണ് പ്രമോട്ട് ചെയ്യാൻ പോകുന്നതെന്ന് അവർക്ക് ആദ്യം ഒരു ആൾ ധാരണ വേണം എവിടെ ഇരിക്കുന്നത് ജൂറിക്ക് ഒരു ധാരണ വേണം അപ്പോൾ അതേ കൊടുക്കാൻ പറ്റുള്ളൂ. ജനപ്രിയ സാഹിത്യകാരന്മാരെ സംബന്ധിച്ച് ഞാൻ ഒരു സത്യം പറയാം. ഇവർക്ക് സാഹിത്യ അക്കാദമിയുടെ അവാർഡ് കിട്ടിയിട്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല.' -സന്തോഷ് കുമാർ പറഞ്ഞു.
'ചലച്ചിത്ര അക്കാദമിയുടെ ചലച്ചിത്ര അവാർഡ് കിട്ടി കഴിഞ്ഞാൽ സാധാരണ രീതിയിൽ ആ പടം പിന്നീട് തിയേറ്ററിൽ കയറ്റില്ല. അവാർഡ് പടം എന്ന് പറയും. അതുകൊണ്ട് ജനപ്രിയ സാഹിത്യകാരന്മാർക്ക് കേരള സാഹിത്യ അക്കാദമിയുടേയും കേന്ദ്ര സാഹിത്യ അക്കാദമിയുടേയും ഒരു അവാർഡ് കിട്ടിയിട്ട് അവർക്ക് പ്രത്യേകിച്ച് ഗുണം ഉണ്ടോ എന്ന് എനിക്കറിയില്ല. അവർ അത് ആഗ്രഹിക്കുന്നുണ്ടോ എന്ന് അറിയില്ല. അപ്പോൾ അക്കാദമിക്ക് ഒരു ബോധം ഉണ്ടാവണം. എന്താണ് ഞങ്ങളുടെ ഉദ്ദേശമെന്ന്.' -സന്തോഷ് കുമാർ പറഞ്ഞു.
Content Highlights: 'Academies must know the purpose of awards': E. Santhosh Kumar speaks against giving awards to popular literature at SIBF