ബുന്ദേല്‍ഖണ്ഡ് മുതല്‍ ജാര്‍ഖണ്ഡ് വരെ ഞാന്‍ കണ്ട ഇന്ത്യ: ഡോ.രാജു നാരായണ സ്വാമിയുടെ പുതിയ പുസ്തകം

ഡോ.രാജു നാരായണ സ്വാമി
ഡോ.രാജു നാരായണ സ്വാമി

മുപ്പത്തിയെട്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകനായി സേവനമനുഷ്ഠിച്ച ഡോ. രാജു നാരായണ സ്വാമിയുടെ ഇലക്ഷന്‍ അനുഭവങ്ങളെക്കുറിച്ചു രചിച്ച ഗ്രന്ഥം 'ബുന്ദേല്‍ഖണ്ഡ് മുതല്‍ ജാര്‍ഖണ്ഡ് വരെ ഞാന്‍ കണ്ട ഇന്ത്യ: ഒരു നിരീക്ഷകന്റെ ഡയറിക്കുറിപ്പ്' മധ്യപ്രദേശിലെ നരസിംഗ്പൂരില്‍ നടന്ന ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ ശീതള പാട്ടിലെയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രകാശനം. ഒരു യാത്രവിവരണത്തിന്റെ ആഖ്യാനമാതൃകയാണ് പുസ്തകത്തിനുള്ളത്. 

ഗ്രാമീണ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഇലക്ഷന്‍ നിയമങ്ങളെക്കുറിച്ചും പുസ്തകം വിശദമായി അപഗ്രഥിക്കുന്നു. അദ്ദേഹത്തിന്റെ മുപ്പത്തിമൂന്നാമത്തെ പുസ്തകമാണിത്.
 

Content Highlights: dr raju narayan swami book memoir on election experiences released