'തീയൊരുവൾ' പ്രകാശനം ചെയ്തു

ഷാർജ: ഡോ. കെ വി സുമിത്രയൂടെ ആറാമത്തെ കവിതാപുസ്തകമായ "തീയൊരുവൾ". ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ റൈറ്റേഴ്സ് ഫോറം ഹാളിൽ വെച്ച് ദുബായിലെ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ മാധ്യമപ്രവർത്തകൻ എം എ ഷാനവാസിന് നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു. എം എ ഷഹനാസ് പുസ്തക പരിചയം നടത്തി.വേൾഡ് മലയാളി ഫെഡറേഷന്റെ യൂ എ ഇ നാഷണൽ കൗൺസിൽ സെക്രട്ടറി മുഹമ്മദ് അക്ബർ, ട്രഷറർ ബീരാൻ കുട്ടി, അജ്മാൻ കൗൺസിൽ പ്രസിഡന്റ് ജമാൽ എന്നിവർ സാന്നിദ്ധ്യം വഹിച്ചു.ചടങ്ങിൽ യു എ ഇ യിലെയും കേരളത്തിലെയും സാമൂഹ്യ സാംസ്ക്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
Content Highlights: Dr. K V Sumithra`s New Poetry Book `Theeyoruvul` Released