ഹിന്ദി വിവാദം; പയറ്റുന്നത് 1000 വർഷം മുമ്പുള്ള അതേ തന്ത്രമെന്ന് ദേവ്ദത്ത് പട്നായ്ക്

ഹിന്ദി ഭാഷയ്ക്കുവേണ്ടിയുള്ള മുറവിളിയില്‍ തന്റെ നിലപാട് അറിയിച്ചുകൊണ്ട് പ്രമുഖ എഴുത്തുകാരന്‍ ദേവ്ദത്ത് പട്‌നായ്ക്. ഇപ്പോള്‍ ഹിന്ദി ഭാഷയ്ക്കുവേണ്ടി അവകാശപ്പെടുന്നതിനു പിന്നില്‍ 1000 വര്‍ഷംമുമ്പ് സംസ്‌കൃതത്തില്‍ ചെയ്ത അതേ തന്ത്രമാണ് പയറ്റുന്നതെന്ന് ദേവ്ദത്ത് പട്‌നായ്ക് ആരോപിക്കുന്നു. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ കടുത്ത വിമര്‍ശനമാണ് ഭാഷാവാദത്തില്‍ പട്‌നായ്ക് നടത്തിയിരിക്കുന്നത്. ഹിന്ദി സംസാരിക്കാന്‍ തുടങ്ങുന്നതിനുമുമ്പേ തമിഴ് സംസാരിച്ചിരുന്നുവെന്നും ഹിന്ദിക്കുമുമ്പേ കന്നഡ സംസാരിച്ചിരുന്നുവെന്നും പട്‌നായ്ക് തന്റെ കുറിപ്പില്‍ പറയുന്നു.
ദേവ്ദത്ത് പട്‌നായ്ക്കിന്റെ ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്:
ഹിന്ദിയില്‍ സംസാരിക്കുന്നതിനു മുമ്പ് തമിഴില്‍ സംസാരിച്ചിരുന്നു.
ഹിന്ദി സംസാരിക്കുന്നതിനു മുമ്പ് കന്നഡ സംസാരിച്ചിരുന്നു.
ഒഡിയ, ബംഗാളി, ആസാമി എന്നിവ ഹിന്ദി സംസാരിക്കുന്നതിനു മുമ്പ് സംസാരിച്ചിരുന്നു.
കൗതുകകരമെന്നു പറയട്ടെ, ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളും സംസ്‌കൃതത്താല്‍ മറഞ്ഞുപോയി.
എന്നാല്‍ പിന്നീട് മുസ്ലീങ്ങള്‍ വന്നു. ബ്രാഹ്‌മണര്‍ക്ക് അവരുടെ പദവി നഷ്ടപ്പെട്ടു. ഭക്തി ഉയര്‍ന്നുവന്നു.
സംസ്‌കൃതം മാറ്റിനിര്‍ത്തപ്പെട്ടു.
ഭാഷകള്‍ പൊട്ടിപ്പുറപ്പെട്ടു.
സൗരസേനി പ്രാകൃതത്തില്‍ നിന്ന് പേര്‍ഷ്യന്‍ പദങ്ങള്‍ കലര്‍ന്ന ഹിന്ദവി വന്നു... ഒടുവില്‍ സൈനികര്‍ സംസാരിക്കുന്ന ഉറുദു/ഡെക്കാനി/ഹിന്ദി... അവധി, ബ്രജ് ഭാഷ, മൈഥിലി എന്നിവയില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു.
പുതിയ ലിപികള്‍ ഉയര്‍ന്നുവന്നു.
രാമായണം തെലുങ്കിലും മലയാളത്തിലും പോലും എഴുതിയിരുന്നു.
അവധി രാമായണം 1600-കളില്‍ എഴുതിയതാണ്.
അത് ഹിന്ദിയല്ല. അത് അവധിയാണ്.
ഇപ്പോള്‍ ബ്രാഹ്‌മണര്‍ ഹിന്ദി അവകാശപ്പെടുകയും പ്രാദേശിക ഭാഷകളെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ സംസ്‌കൃതത്തില്‍ ചെയ്ത അതേ തന്ത്രം!
Content Highlights: devdutt pattanaik fb post on hindi language controversy