സി.വി. ജീവിതസത്യത്തെ ആവിഷ്‌കരിച്ച എഴുത്തുകാരന്‍ - വി. മധുസൂദനന്‍ നായര്‍

സി.വി.രാമന്‍പിള്ളയുടെ നൂറ്റിയൊന്നാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിക്കു മുന്നിലെ സി.വി. രാമന്‍പിള്ളയുടെ പ്രതിമയില്‍ കൊച്ചുമകള്‍ സുശീല ബായി പുഷ്പാര്‍ച്ചന നടത്തുന്നു. ജോര്‍ജ് ഓണക്കൂര്‍, മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ സമീപം.

തിരുവനന്തപുരം: പ്രതിനിമിഷം നവീകരിക്കപ്പെടുന്ന ജീവിതസത്യങ്ങളെ കഥയിലൂടെ ആവിഷ്‌കരിച്ച മഹാനായ എഴുത്തുകാരനും തന്റെകാലത്തെ എല്ലാ ആധുനികചിന്തകളെയും ദര്‍ശനങ്ങളെയും തൊട്ടറിഞ്ഞ് സ്വാംശീകരിച്ച വാചസ്പതിയുമായിരുന്നു സി.വി.യെന്ന് കവി വി. മധുസൂദനന്‍ നായര്‍.

സി.വി.രാമന്‍പിള്ളയുടെ നൂറ്റിയൊന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സി.വി. നാഷണല്‍ ഫൗണ്ടേഷനും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയും പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിച്ച സ്മരണാസമ്മേളനത്തില്‍ സി.വി.സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

Content Highlights: C.V. Ramanpillai's 101 death anniversary, V. Madhusoodanan nair, Thiruvananthapuram