ഭട്ടതിരിയുടെ 'കചടതപ' കലിഗ്രഫി ആര്‍ട്ട് ഗാലറി തുറന്നു

തിരുവനന്തപുരം: ആര്‍ട്ടിസ്റ്റ് നാരായണ ഭട്ടതിരിയുടെ 'കചടതപ' ആര്‍ട്ട് ഗാലറി ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. ഭട്ടതിരിയുടെ നേതൃത്വത്തില്‍ വഴുതക്കാട്ട് പണിത ഗാലറി പൂര്‍ണമായും കലിഗ്രഫിക്കുവേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ ഗാലറിയാണ്.
ഭട്ടതിരിയുടെ നാലായിരത്തോളം മലയാളം കലിഗ്രഫികളുടെ സ്ഥിരം പ്രദര്‍ശനം ഇവിടെയുണ്ടാകും. കൂടാതെ മറ്റു കലിഗ്രഫി കലാകാരര്‍ക്കും ചിത്രകാരന്മാര്‍ക്കും പ്രദര്‍ശനം നടത്താനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
സൂര്യാ കൃഷ്ണമൂര്‍ത്തി, പ്രശാന്ത് നാരായണന്‍, അപ്പു ഭട്ടതിരി, നീലന്‍, വാസുദേവ ഭട്ടതിരി, ജോജി അല്‍ഫോന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: bhattathiri calligraphy art cafe