മരണാനന്തര ബഹുമതിയായി ഭാരതരത്‌നം നല്‍കണം; പാട്ടുവണ്ടിയുമായി റഫിയുടെ ആരാധകര്‍

കോഴിക്കോട്: നഗരത്തിന്റെ തെരുവീഥിയിലൂടെ റഫിഗാനങ്ങളാലപിച്ച് കടന്നുവന്ന പാട്ടുവണ്ടിക്ക് സ്‌നേഹത്തിന്റെ കൈയൊപ്പുമായി ആരാധകര്‍. ഗായകന്‍ മുഹമ്മദ് റഫിക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌നം നല്‍കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് 'റഫി ഫാന്‍സ്' നടത്തിയ കാമ്പയിന്റെ ഭാഗമായാണ് പാട്ടുവണ്ടി ഓടിയത്. കോര്‍പ്പറേഷന്‍ പരിധിയിലെ 12 പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് റഫിഗാനങ്ങള്‍ പാടിയാണ് ഒപ്പുശേഖരണം നടത്തിയത്.
രാവിലെ കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന ചടങ്ങില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍ പാട്ടുവണ്ടി ഫ്‌ലാഗ്ഓഫ് ചെയ്തു.
കാമ്പയിന്‍ ചെയര്‍മാന്‍ ടി.പി.എം. ഹാഷിര്‍ അലി അധ്യക്ഷതവഹിച്ചു.
ദേശീയകമ്മിറ്റി നിരീക്ഷകന്‍ ജയചന്ദ്ര മേനോന്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. ആര്‍. ജയന്ത് കുമാര്‍, കെ.കെ. ചന്ദ്രഹാസന്‍, പി. പ്രകാശ്, ജയചന്ദ്രമേനോന്‍, എന്‍.സി. അബ്ദുല്ലക്കോയ എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് ബീച്ച് പരിസരത്തുനടന്ന ചടങ്ങില്‍ ഡോ. മെഹ്‌റൂഫ് രാജ് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് റഫി ഫൗണ്ടേഷന്‍ പ്രസിഡന്റ് മെഹറൂഫ് മണലൊടി റാലിയില്‍ മികച്ച പങ്കാളിത്തം കൊണ്ടുവന്ന സംഘടനയ്ക്കുള്ള സമ്മാനം വിതരണം ചെയ്തു. ടി.പി.എം. ഹാഷിര്‍ അലി, വിനീഷ് വിദ്യാധരന്‍, എ.പി. അബ്ദുല്ലക്കുട്ടി എന്നിവര്‍ സംസാരിച്ചു.
Content Highlights: MUhammed Rafi, Bharat Ratna, Posthumous Honor, Mathrubhumi