ഹസീന അന്ന് പ്രീതിപ്പെടുത്താന്‍ ശ്രമിച്ചവര്‍തന്നെ ഇന്നവരെ ഓടിച്ചു -തസ്‌ലിമ നസ്രിന്‍

ശൈഖ് ഹസീന, തസ്‌ലിമ നസ്രിന്‍ | ഫോട്ടോ: പിടിഐ, ഇ.വി. രാഗേഷ്
ശൈഖ് ഹസീന, തസ്‌ലിമ നസ്രിന്‍ | ഫോട്ടോ: പിടിഐ, ഇ.വി. രാഗേഷ്

ധാക്ക: പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് രാജ്യംവിടേണ്ടിവന്ന ശൈഖ് ഹസീനയെ വിമര്‍ശിച്ച് എഴുത്തുകാരി തസ്‌ലിമ നസ്രീന്‍. സ്വന്തം അവസ്ഥയ്ക്ക് ശൈഖ് ഹസീനതന്നെയാണ് ഉത്തരവാദിയെന്ന് അവര്‍ കുറ്റപ്പെടുത്തി. ആരെ പ്രീതിപ്പെടുത്താനാണോ ഹസീന തന്നെ ബംഗ്ലാദേശില്‍നിന്ന് പുറത്താക്കിയത് അതേ ആളുകള്‍ കാരണമാണ് അവര്‍ക്കിപ്പോള്‍ രാജ്യംവിടേണ്ടിവന്നതെന്ന് തസ്‌ലിമ കുറ്റപ്പെടുത്തി. 

'1999-ല്‍ രോഗിയായ അമ്മയെ കാണാന്‍ ബംഗ്ലാദേശില്‍ പ്രവേശിച്ച എന്നെ ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താനായാണ് ഹസീന നാടുകടത്തിയത്. പിന്നീട് ഒരിക്കലും പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഹസീനയെ ഇപ്പോള്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതയാക്കിയ വിദ്യാര്‍ഥിപ്രസ്ഥാനത്തിലും അതേ ഇസ്‌ലാമിസ്റ്റുകളുണ്ട്'' -തസ്ലിമ എക്‌സില്‍ കുറിച്ചു.

 

ഹസീന ഇസ്ലാമിസ്റ്റുകളെ വളര്‍ത്തുകയും സ്വന്തം ആളുകളെ അഴിമതിചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ബംഗ്ലാദേശ് ഒരിക്കലും പാകിസ്താന്‍പോലെ ആകരുത്. പട്ടാളഭരണമുണ്ടാകാന്‍ പാടില്ല. തസ്‌ലിമപറഞ്ഞു. 

'ലജ്ജ' എന്ന തന്റെ പുസ്തകത്തിന്റെപേരില്‍ ഇസ്‌ലാമിസ്റ്റുകളുടെ രൂക്ഷമായ വിമര്‍ശനം നേരിട്ട തസ്ലിമ 1994-ലാണ് ബംഗ്ലാദേശ് വിട്ടത്.

Content Highlights: Taslima Nasrin criticizes Sheikh Hasina