പ്രഥമ ആറ്റുമാലി പുരസ്‌കാരം ബിജുറോക്കിയുടെ 'ബൈപോളാര്‍ കരടി'യ്ക്ക്

ആലപ്പുഴ:കവി ബിനു എം പള്ളിപ്പാടിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ ആറ്റുമാലി കവിതാ പുരസ്‌കാരത്തിന് മാതൃഭൂമി ക്ലബ് എഫ്എം സീനിയര്‍ കോപ്പി റൈറ്റര്‍ ബിജു റോക്കിയുടെ 'ബൈപോളര്‍ കരടി' എന്ന കവിതാസമാഹാരം അര്‍ഹമായി. കുരീപ്പുഴ ശ്രീകുമാര്‍, എ.ആര്‍ രേണുകുമാര്‍, ഡോ. അജു കെ നാരായണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 10001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ 22 ന് പള്ളിപ്പാട് വെച്ച് എഴുത്തുകാരന്‍ എസ്. ഹരീഷ് സമ്മാനിക്കും.
Content Highlights: attumali award biju rocky, Binu M Pallippadu