മംഗളം സ്വാമിനാഥന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

മംഗളം സ്വാമിനാഥന്‍ പുരസ്‌കാരം ആര്‍ടിസ്റ്റ് മദനന്‍ സ്വീകരിക്കുന്നു
മംഗളം സ്വാമിനാഥന്‍ പുരസ്‌കാരം ആര്‍ടിസ്റ്റ് മദനന്‍ സ്വീകരിക്കുന്നു

ന്യൂഡല്‍ഹി: ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ ഡോ. മംഗളം സ്വാമിനാഥന്‍ നാഷണല്‍ എക്‌സലെന്‍സ് അവാര്‍ഡ് മാതൃഭൂമി മുന്‍ ആര്‍ട്ട് എഡിറ്റര്‍ മദനന്‍ (പി.വി. മദനമോഹനന്‍, കലാ-സാംസ്‌കാരിക വിഭാഗം) ഉള്‍പ്പെടെ നാലു മലയാളികള്‍ ഏറ്റുവാങ്ങി.

കലാ-സാംസ്‌കാരിക വിഭാഗത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാര്‍, മാധ്യമപ്രവര്‍ത്തന വിഭാഗത്തില്‍ ജോണി ലൂക്കോസ് (മനോരമ ടി.വി. ന്യൂസ് ഡയറക്ടര്‍), ശാസ്ത്ര റിപ്പോര്‍ട്ടിങ്-ദേശീയ രാഷ്ട്രീയത്തിലെ സംഭാവന വിഭാഗത്തില്‍ അശോക് ശ്രീവാസ്തവ (ദൂരദര്‍ശന്‍ ഡല്‍ഹി, സീനിയര്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍), സാമൂഹിക സേവന വിഭാഗത്തില്‍ തമിഴ്‌നാട് കലപ്പാടി ശ്രീവിവേകാനന്ദ ആശ്രമത്തിലെ സ്വാമി ചൈതന്യാനന്ദ സ്വാമി മധുരാനന്ദ, അഴിമതിക്കെതിരേയുള്ള പോരാട്ടം വിഭാഗത്തില്‍ ഷാജന്‍ സ്‌കറിയ (മറുനാടന്‍ മലയാളി എഡിറ്റര്‍) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
 

Content Highlights: Mangalam Swaminathan Award, Artist Madanan, Mathrubhumi