അടൂര്‍ ഗോപാലകൃഷ്ണനും ഡോ. സി.ജെ. ജോണിനും പി. കേശവദേവ് പുരസ്‌കാരം

അടൂര്‍ ഗോപാലകൃഷ്ണന്‍, ഡോ. സി.ജെ. ജോണ്‍ | ഫോട്ടോ: എസ്. ശ്രീകേഷ്, എന്‍.എം. പ്രദീപ്
അടൂര്‍ ഗോപാലകൃഷ്ണന്‍, ഡോ. സി.ജെ. ജോണ്‍ | ഫോട്ടോ: എസ്. ശ്രീകേഷ്, എന്‍.എം. പ്രദീപ്

തിരുവനന്തപുരം: പി. കേശവദേവ് ട്രസ്റ്റിന്റെ പി. കേശവദേവ് സാഹിത്യ-ഡയാബസ്‌ക്രീന്‍ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് തിരക്കഥാരചനയ്ക്കുള്ള സാഹിത്യ പുരസ്‌കാരം. പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഡോ. സി.ജെ. ജോണിന് ഡയാബസ്‌ക്രീന്‍ പുരസ്‌കാരം നല്‍കും. 

50,000 രൂപയും ബി.ഡി.ദത്തന്‍ രൂപകല്പനചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഇരു പുരസ്‌കാരവും.

12-ന് വൈകീട്ട് മുടവന്‍മുകള്‍ പി. കേശവദേവ് ഹാളില്‍ നടക്കുന്ന പി. കേശവദേവ് അനുസ്മരണച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ജ്യോതിദേവ് കേശവദേവ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

സുനിതാ ജ്യോതിദേവ്, ഡോ. പി.ജി. ബാലഗോപാല്‍, ഡോ. അരുണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: Adoor Gopalakrishnan and Dr. C.J. John bags P. Kesavadev award