എ അയ്യപ്പന്‍ സ്മാരക ഫൗണ്ടേഷന്‍ പുരസ്‌കാരം ആദിയുടെ പെണ്ണപ്പന്‍ എന്ന കവിതപുസ്തകത്തിന്

കവി എ അയ്യപ്പന്‍ സ്മാരക ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് ആദി എഴുതിയ 'പെണ്ണപ്പന്‍' എന്ന കവിത പുസ്തകത്തിന് ലഭിച്ചു. ആധുനിക കവിതാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദി കോഴിക്കോട് സ്വദേശിയാണ്. സാമൂഹികമാധ്യമങ്ങളിലും ആനുകാലികങ്ങളിലും ക്വിയര്‍ രാഷ്ട്രീയം പ്രമേയമാക്കിയ ലേഖനങ്ങളും കവിതകളും എഴുതാറുണ്ട്. 2023-ലെ കേരള സാഹിത്യ അക്കാദമിയുടെ യുവ കവി പുരസ്‌കാരം ലഭിച്ചിട്ടുള്ള കവിയാണ് ആദി.
ഫൗണ്ടേഷന്റെ ഒറ്റ കവിത അവാര്‍ഡിന് ശ്രീജ വി.എസിന്റെ 'പ്രണയമേ പ്രണാമം' എന്ന കവിതയ്ക്കാണ് ലഭിച്ചത്. കൊല്ലം ചിറ്റുമല സ്വദേശിയായ ശ്രീജ വയനാട് ദുരന്ത പശ്ചാത്തലത്തില്‍ എഴുതിയ കവിതയാണ് പ്രണയമേ പ്രയാണം. ഫൗണ്ടേഷന്റെ കൗമുദി അവാര്‍ഡിന് അഭിരാമി ചുനക്കരയുടെ 'അഞ്ചിതമാമീ വര്‍ഷം' അര്‍ഹമായി. ചുനക്കര സെന്റ് മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അഭിരാമി.
ഒക്ടോബര്‍ 21 തിങ്കളാഴ്ച കവടിയാറില്‍ ഭാരത് സേവക് സമാജിന്റെ ആസ്ഥാന കാര്യാലയത്തിലെ സദ്ഭാവന ഹാളില്‍ നടക്കുന്ന പരിപാടിയിലാണ് പുരസ്‌കാരദാനം നടക്കുക. ഐ.ബി. സതീഷ് എം.എല്‍.എ. പുരസ്‌കാരദാനം നിര്‍വഹിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എം. വിന്‍സന്റ് എം.എല്‍.എ. എന്നിവര്‍ കവിയെ അനുസ്മരിക്കും.
Content Highlights: Aadi poem pennappan wins poet a ayyappan memorial foundation award 2024