പുനത്തിൽ ഒരു സ്ത്രീയാണെങ്കിൽ ആരെയാണ് പ്രേമിക്കുക?

'മലമുകളിലുള്ള അബ്ദുള്ള' എന്ന കഥയിൽ മീൻകാരൻ മൊയ്തീന്റെ മകൾ ബീബിക്ക് ഭർത്താവായി കിട്ടുന്നത് യാതൊരു ലൈംഗിക ചോദനയുമില്ലാത്ത ഒരാളാണ്. 'പുഴു തിന്ന കറുത്ത പല്ലുകൾ ഉള്ള, ദുർബലനായ ആ മനുഷ്യനിൽ' ആനന്ദം കണ്ട ത്താനാവാത്ത ബീബി കുട്ടിക്കാലത്ത് തന്നെ ബലാത്സംഗം ചെയ്ത അബ്ദുള്ളയെ തേടി ഒരു രാത്രിയിൽ മലമുകളിലേക്ക് പോകുന്ന ആ അനുഭവത്തിൽനിന്ന് ഇത്രയും കാലത്തിനുശേഷം എന്താണ് വായിച്ചെടുക്കാൻ കഴിയുന്നത്? താങ്കൾ എഴുതിയ പല കഥകളിലും സ്ത്രീകളുടെ അസംതൃപ്ത ലൈംഗികത എന്നത് ഒരു മുഖ്യ പ്രമേയമായി വരുന്നത് കാണാം.
കേരളീയ സമൂഹത്തിൽ പൊതുവായി കണ്ടു വരുന്ന ഒരു വൈകാരികതലമാണ് ഈ ലൈംഗിക അസംതൃപ്തി. ഇത് വളരെ പ്രകടമായി കാണുന്നുണ്ട്. ഒരു ഡോക്ടർ എന്ന നിലയിൽ ഇതെനിക്കറിയാം. ഡോക്ടറോടും വക്കീലിനോടും ഒന്നും മറച്ചുവെക്കരുത് എന്നൊരു ചൊല്ലുണ്ടല്ലോ. മൗലീ കമായ ഈ സത്യം സ്ത്രീകളുടെ മനസ്സിലുണ്ട്. അവരത് തുറന്നുപറയു കയും ചെയ്യും. മൗലികമായ ഒരു സത്യവും സ്ത്രീകൾ മറച്ചുവെക്കില്ല. ലൈംഗികമായ സാഫല്യം ഭർത്താവിൽനിന്നും കിട്ടുന്നില്ലെങ്കിൽ വലിയ നിരാശയാണ് ഫലം. ലൈംഗികമായ അസംതൃപ്തിയുടെ പ്രശ്നം മാത്ര മല്ല അത്. പ്രണയത്തിന്റെ കുറവുമുണ്ട്. പ്രണയത്തിന്റെ മൂർച്ഛയിൽ നിന്നാണ് രതിയുണ്ടാവുന്നത്. പ്രണയം മനസ്സിലാണുണ്ടാവുന്നത്; രതി ശരീരത്തിലും. പ്രണയമില്ലാതെയുള്ള ലൈംഗികത ഒരു വഴിപാട് മാത്ര മാണ്. പ്രണയത്തോടെയുള്ള ലൈംഗികത കേരളീയ സമൂഹത്തിൽ വളരെ കുറവാണ്. ഇവിടെ പുരുഷന്മാർ സ്ത്രീകളെ സമീപിക്കുന്നത് ഒരു വഴി പാടു പോലെയാണ്. 'ഇതെങ്ങനെയെങ്കിലും ഒന്ന് തീർക്കണം' എന്ന ചിന്ത. യഥാർഥത്തിൽ അങ്ങനെയല്ല വേണ്ടത്. രജനീഷ് പറഞ്ഞിട്ടുണ്ട്. നിങ്ങൾ ലൈംഗികതയിലേർപ്പെടുമ്പോൾ രതിമൂർച്ഛയിൽ പെട്ടെന്ന് എത്തരുത്. രതിമൂർച്ഛയിൽ എത്താതിരിക്കുന്നത് വരെയുള്ള പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കട്ടെ. നിങ്ങളത് ഒരിക്കലും അവസാനിപ്പിക്കരുത്... ഈ പ്രസ്താവനയോട് ഞാൻ പൂർണമായും യോജിക്കുന്നു.
1960-70 കാലഘട്ടത്തിലാണ് അനുരാഗവും ലൈംഗികതയും മുഖ്യ പ്രമേയങ്ങളായി വരുന്ന പല കഥകളും താങ്കൾ എഴുതിയത്. ആ കാലഘട്ടത്തിലെ മലയാളി സ്ത്രീകളുടെ ലൈംഗിക മനോഭാവം എങ്ങനെയുള്ളതായിരുന്നു ?
അന്ന് ടെക്നോളജി വർധിച്ചിട്ടില്ല. മെഡിക്കൽ ടെക്നോളജിയിൽ തന്നെ വമ്പിച്ച ഒരു മാറ്റം ഇപ്പോൾ കാണാം. വളരെ പ്രാകൃതമായ ആ കാലഘ ട്ടത്തിലാണ് യാഥാർഥ പ്രണയത്തിന്റെ ഒരു തലം കേരളത്തിലുണ്ടായത് എന്നു തോന്നുന്നു. ഇന്ന് ഒരുപാട് എന്റർടെയ്ന്റ് മെൻസിലൂടെ കടന്നു പോകാനുള്ള സാഹചര്യം എല്ലാവർക്കും കിട്ടുന്നുണ്ട്. അന്ന് കാര്യമായ വിനോദങ്ങളൊന്നുമുണ്ടായിരുന്നില്ല. സിനിമ, ലഹരിയുടെ ഉപയോഗം-ഇതായിരുന്നു 60-70 കാലത്തെ പുരുഷന്മാർക്ക് മുന്നിലുണ്ടായിരുന്ന വിനോദങ്ങൾ. ഒരു സ്ത്രീയോട് ഇഷ്ടം തോന്നിയാൽ അത് വളരെ ആത്മാർഥമായ പ്രണയംതന്നെയായിരുന്നു അക്കാലത്ത്. ടെലിവിഷൻ, ഇന്റർനെറ്റ്, മറ്റു ക്ലബ്ബുകൾ തുടങ്ങി ഇന്ന് സ്ത്രീകൾക്കും പുരുഷനും മുന്നിൽ മനസ്സ് വ്യാപരിക്കുന്ന പല കാര്യങ്ങളുണ്ട്.
'മലമുകളിലെ അബ്ദുള്ള'യിൽ ബീബിയുടെ ഭർത്താവിനെ വര ക്കുമ്പോൾ, ആദ്യമേ പറഞ്ഞതുപോലെ കറുത്ത് പുഴുവരിച്ച പല്ലു കളുള്ള, ഒട്ടിയ കവിളുകളുള്ള, മാംസപേശികൾക്ക് കരുത്തില്ലാത്ത, കറുത്ത രോമങ്ങൾ ഇല്ലാത്ത ആൾ- എന്നൊക്കെയാണ് വിവരിക്കുന്നത്. സത്യത്തിൽ സ്ത്രീമനസ്സിനെ ആകർഷിക്കുന്നത് എങ്ങ നെയുള്ള പുരുഷ സൗന്ദര്യമാണ്? അക്കാര്യത്തിൽ മസിൽ പവ റിന്റെ ആവശ്യമുണ്ടോ ?
പുരുഷന്റെ സൗന്ദര്യത്തേക്കാൾ, കരുത്താണ് സ്ത്രീകൾ ഇഷ്ടപ്പെടുന്നത് എന്നാണ് എനിക്കറിയാൻ കഴിഞ്ഞിട്ടുള്ളത്. കരുത്ത്, ആത്മവിശ്വാസം-ഇവ രണ്ടും കഴിഞ്ഞിട്ടേ സൗന്ദര്യം വരുന്നുള്ളൂ. കരുത്തും ആത്മവിശ്വാ സവുമില്ലാത്ത ഒരുവൻ സുന്ദരനാണ് എന്നതുകൊണ്ടു മാത്രം സ്ത്രീകൾക്ക് ഇഷ്ടപ്പെടണമെന്നില്ല. സൗന്ദര്യത്തിൽ മാത്രം ആകൃഷ്ട യായി ഒരുവൾ ഒരുവനെ പ്രേമിച്ചാൽ. കരുത്തില്ല എന്നറിഞ്ഞാൽ ആ ബന്ധം Dilute ആയിപ്പോകും.
പുരുഷ സൗന്ദര്യവും കരുത്തുമുള്ള ആൾ എന്ന നിലയിൽ, നാനാ പടേക്കറെപ്പോലെ, ചിലരെ മലയാളത്തിൽനിന്ന് എടുത്തു കാട്ടാ നുണ്ടോ ?
നടൻ മുരളിയുണ്ടായിരുന്നു. പിന്നെയുള്ളത് മദ്ധ്യവയസ്കനാണെങ്കിലും തിലകനാണ്.
ലോക സിനിമകളിൽ ഇവ്വിധം ആണത്തമുള്ള ഒരു സൗന്ദര്യം ആരിലൊക്കെയാണ് കാണുന്നത് ?
അത്.... അലക് ഗിന്നസ്സ്, ആന്റണി ക്വിൻ, യൂൾബ്രിന്നർ പുതിയ നടന്മാരെ എനിക്കറിയില്ല.
സ്ത്രീത്വമുള്ള നടികൾ?
മർലിൻ മൺറോ, ഷെർളി മെക്ലീൻ
ചെറുപ്പക്കാർ ക്ലീൻ ഷെയ്വ് ചെയ്യുന്ന രൂപസൗന്ദര്യ ബോധത്തിലേക്ക് വരുന്നത് സ്ത്രീയുടെ അനുരാഗവും നോട്ടവും കാംക്ഷിച്ചു കൊണ്ടാണോ? നീട്ടി വളർത്തിയ താടി, തന്നേക്കാൾ കവിഞ്ഞ ഷർട്ടുകൾ, അലക്ഷ്യമായ മുടി... ഇതൊക്കെയാണ് സമാന്തര സിനിമാ, നക്സൽ സൗന്ദര്യ മാതൃകകൾ.
എന്റെ അറിവ് ശരിയാണെങ്കിൽ ക്ലീൻ ഷെയ്വ് പ്രസ്ഥാനം വരുന്നത് ഈജിപ്തിൽ നിന്നാണ്. താടി വടിച്ചു കൊണ്ടാണ് അവിടെ തുടങ്ങിയത്. താടി നീട്ടി വളർത്തിക്കൊണ്ട് ഒരു തിരിച്ചുപോക്ക് ഇപ്പോൾ സംഭവിക്കുന്നത്. ഓർത്തഡോക്സാണ് ആ തിരിച്ചുപോക്ക്.
മറിച്ചാകുമോ. അതായത് ഹിന്ദി സിനിമകളുടെ സ്വാധീനം? സ്ത്രൈണത നിറഞ്ഞ പുരുഷഭാവം എത്രമാത്രം സ്ത്രീകളെ ആകർഷിക്കും ?
തീർച്ചയായും ആ ഭാവം സ്ത്രീകൾ ഇഷ്ടപ്പെടുന്നില്ല. രോമമുള്ള പുരു ഷന്മാരാണ് അവരെ കൂടുതൽ വശീകരിക്കുക. വളരെ പ്രശസ്തയായ ഒരെഴുത്തുകാരി ഒരിക്കൽ എന്നോട് പറഞ്ഞത്, അരവിന്ദന്റെ താടികൊണ്ട് തന്റെ മാറിടം തഴുകുക എന്നത് അവരുടെ വലിയ സ്വപ്നമായിരുന്നത്രെ. ഒരിക്കലും നടക്കാതിരുന്നിട്ടും അവരാ സ്വപ്നം കണ്ടുകൊണ്ടിരുന്നു. ഞാനിത് അരവിന്ദനോട് പറഞ്ഞപ്പോൾ അരവിന്ദൻ മുനിയെപ്പോലെ ചിരിച്ചു. എത്ര മനോഹരമാണ് ആ സ്വപ്നം.
ന്യൂ ജനറേഷൻ ഒരുതരം 'ഇസ്തിരിയിട്ട ജീവികളായി' മാറുന്നുണ്ടോ ?
ലാമിനേഷൻ ചെയ്ത ശരീരമാണ് ഇപ്പോൾ ചെറുപ്പക്കാരിൽ കാണുന്ന ത്. എഴുപതുകളിലെ യൗവനം ലാമിനേറ്റഡ് ബോഡിക്കെതിരായിരുന്നു. ഇപ്പോഴുള്ള ഈ മാറ്റത്തിന് അനുരാഗവുമായി ബന്ധമില്ല.
ബീഡി, കഞ്ചാവ്, മദ്യം ഇതൊക്കെ അനുരാഗ വിരുദ്ധഘടകങ്ങ ളല്ലേ? 'ഭ്രാന്തൻ പൂക്കളിൽ' ബീഡി വലിക്കുന്ന രാമനെ സൗമിനി പുച്ഛിക്കുന്നുണ്ട് ?
മദ്യപിക്കുന്ന പുരുഷൻമാരെ എസ്. ശാരദക്കുട്ടിക്ക് ഇഷ്ടമല്ല എന്ന് അവർ ഈയിടെ എഴുതി. പൊതുവെ സ്ത്രീകൾ അങ്ങനെ ചിന്തിക്കുന്നവരാണ്. മദ്യപിച്ച ഒരാളിൽനിന്ന് സ്ത്രീക്ക് കിട്ടുന്ന വാൽസല്യം വളരെ വലുതായിരിക്കും. പക്ഷേ, മിതമായി മദ്യപിക്കണമെന്നു മാത്രം. അമിതമായി മദ്യപിച്ചാൽ സ്നേഹത്തിന്റെ അംശം കുറയും, കരുത്തിന്റെ അംശവും കുറയും. പ്രശസ്ത ഹിന്ദിനടൻ അശോക് കുമാർ എന്നോടു പറഞ്ഞ ഒരു സംഭവമുണ്ട്. അശോക് കുമാറിന്റെ ഭാര്യയ്ക്ക് മദ്യം തീരെ ഇഷ്ടമാ യിരുന്നില്ല. അശോക് കുമാർ സർബത്തിൽ മദ്യം ചേർത്ത് ആദ്യമൊക്കെ അവർക്ക് നല്കി. അതിനോടുള്ള അവജ്ഞ അങ്ങനെമാറി. പിന്നെ ജ്യൂസിൽ ചേർത്ത് നല്കി. അവസാനം സാധാരണപോലെ അവർ മദ്യ പിക്കാൻ തുടങ്ങി. പതുക്കെ മദ്യത്തിന്റെ അഡിക്റ്റായി. ആദ്യമൊക്കെ ഭാര്യയും അദ്ദേഹവും കടുത്ത അനുരാഗത്തിലായിരുന്നു. വാർധക്യമാ യപ്പോൾ അവർക്കൊന്നും സംസാരിക്കാനില്ലാതായി. രാത്രി പറഞ്ഞ രണ്ടു കാര്യങ്ങൾ ഇതു മാത്രമാണ്; ചപ്പാത്തി ഉണ്ടാക്കി വെച്ചിട്ടുണ്ട്. പിന്നെ യൊരു ചോദ്യവും. ടി.വിയിൽ വല്ല പ്രോഗ്രാമുമുണ്ടോ? അത്രമാത്രം. ജീവിതം വഴിപാടുപോലെയായി. മദ്യം അമിതമായപ്പോൾ അനുരാഗം അവസാനിച്ചു.
ജീവിതം വഴിപാടുപോലെയാവുമ്പോഴാണ് എല്ലാം ബോറാവുന്നത്
അല്ലേ ?
ഓരോ ദിവസവും ഓരോ ഉത്സവകാലം പോലെയായിരിക്കണം. പ്രഭാതം തുടങ്ങുന്നത് അടുത്ത പ്രഭാതംവരെ ആഘോഷിക്കാൻവേണ്ടിയാവണം.
സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്ത മനുഷ്യർ എങ്ങനെയാണ് ജീവിതം ആഘോഷിക്കുക ?
ഉള്ളതുകൊണ്ട് ഓണം പോലെയാക്കുക.
ഒരു പുരുഷന് സ്ത്രീയിൽ നിന്ന് അനുരാഗം കിട്ടാൻ എന്താണ് വേണ്ടത് ?
പുരുഷൻ മനസ്സ് തുറക്കുക. പൂർണമായി മനസ്സു തുറന്നുവെച്ചാൽ പൂർണ്ണമായ അനുരാഗം കിട്ടും.
പ്രണയമാണോ രതിയാണോ കൂടുതൽ പ്രചോദനം ?
പ്രണയം. ദീർഘകാലം പ്രേമിച്ചതിനുശേഷം വിവാഹം ചെയ്യുന്ന എത്രയോ പേരുണ്ട്. യാതൊരു ശാരീരികവേഴ്ചയുമില്ലാതെ ദീർഘകാലം പ്രേമിച്ച വർ. അത്തരത്തിലുള്ള ആളുകളെ എനിക്കറിയാം.
ഗ്രാമോത്സവം എന്ന കഥയിൽ കളളൻ വീട്ടിൽ വരുമ്പോൾ സ്വർണ ത്തോടൊപ്പം ത്റെ കന്യകാത്വം കൂടി കവരാൻ അതിലെ ശ്രീലത ആഗ്രഹിക്കുന്നുണ്ട്. കന്യകാത്വം എന്ന പവിത്രമായ ആശയം കേവ ലമായ temptation കൊണ്ടു ആ സ്ത്രീ ഉപേക്ഷിക്കുന്നു. അസംഭവ്യമല്ലേ അത്.
ചെറിയൊരു ശതമാനം സ്ത്രീകൾ അങ്ങനെ ആഗ്രഹിക്കുന്നുണ്ട്. ാെമൃ േആയിട്ടുളള ഡോക്ടർമാരെ കാണുമ്പോൾ ചില രോഗികൾ അങ്ങനെ ആഗ്രഹിക്കാറുണ്ട്. കരുത്തുള്ള പുരുഷനെ കാണുമ്പോൾ അങ്ങനെ തോന്നാം. രതി ചിന്ത മാറ്റി വെച്ചാൽതന്നെ അന്യപുരുഷന്മാരോട് അനു രാഗം തോന്നുന്നവർ എത്രയോ ഉണ്ട്. നാം എത്ര മറച്ചു വെച്ചാലും രഹ സ്യമായി രതിവൈകൃതങ്ങൾ സ്വപ്നം കാണുന്നവരാണ്. കുളിക്കുമ്പോഴും സ്വപ്നം കാണുമ്പോഴും നാം നഗ്നരാണ്.
രതിവൈകൃതങ്ങൾ ചിലർ സ്ത്രീകളിൽ പ്രയോഗിക്കുമല്ലോ. ചില കൂട്ടുകാരികൾ വേദനാജനകമായ അത്തരം അനുഭവങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. നീലചിത്രങ്ങളുടെ വ്യാപനം കാരണം കിടപ്പറകളിൽ ഹിംസാത്മകമായ ലൈംഗികത കൂടുന്നുണ്ട് എന്നാണ് മനസ്സിലാ ക്കേണ്ടത്.
വൈകൃതമായിട്ടുള്ള ഒരു മനസ്സ് മനുഷ്യർക്കുണ്ട്. പഴയ കാലത്തെ ഇതു ണ്ട്. ചിലപ്പോൾ ഇത് മനോരോഗമാണ്. സ്ത്രീകളുടെ ബ്ലൗസ് മണപ്പി ക്കുക. തലയണ മണപ്പിക്കുക... fectism എന്നാണ് ഇതിനെ പറയുക. ഇതിനിപ്പോൾ ചികിത്സയുണ്ട്. നീലച്ചിത്രങ്ങൾ യൗവനത്തെ വഴി തെറ്റി ക്കുന്നുണ്ട്. നിരന്തരം ബ്ലൂ ഫിലിം കാണുന്ന സാംസ്കാരിക ശൂന്യനായ ഒരുവന്റെ കൈയിൽ പെണ്ണിനെ കിട്ടിയാൽ കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയ പോലെയുണ്ടാകും.
താങ്കളുടെ പല കഥകളിലും കന്യകാത്വം അപഹരിക്കപ്പെടുന്ന സ്ത്രീകളുണ്ട്. ഇക്കാലത്തും കന്യകാത്വം പ്രസക്തമാണോ ?
അത് പവിത്രമായ ഒരു ആശയം മാത്രമാണ്. ആ പവിത്രതയ്ക്കു വേണ്ടി അവർ suffer ചെയ്യണം.
കേരളത്തിൽ പ്രത്യേകിച്ചും
കേരളത്തിൽത്തന്നെ എറണാകുളത്തൊക്കെ യൂറോപ്യൻ ക്ലബ്ബുകൾ പോലെയുള്ള സിസ്റ്റം ഇപ്പോൾ വരുന്നുണ്ട്. ആദ്യത്തെ കൂടിക്കാഴ്ചയ്ക്കു ശേഷംതന്നെ ലൈംഗിക പ്രവർത്തനത്തിലേക്കു കടക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിൽ ആൺനോട്ടം അല്ലെങ്കിൽ ഒളിഞ്ഞുനോട്ടം കൂടി വരുന്നതിന്റെ കാരണമെന്താണ് ?
അത് മിക്കവാറും പുരുഷൻമാർക്ക അവർ ഇച്ഛിക്കുന്നതുപോലെയുള്ള ലൈംഗിക സുഖം ഭാര്യമാരിൽനിന്നും കിട്ടുന്നില്ല. നിയമപരമായ അനുവദിക്കപ്പെട്ടിട്ടുള്ള ലൈംഗികത മാത്രമാണ് കിട്ടുന്നത്. ഈ മടുപ്പാണ് പരസ്ത്രീ കളിലേക്ക് പുരുഷന്മാരെ ആകർഷിക്കുന്നത്. ആകർഷിക്കപ്പെടുന്നുണ്ട ങ്കിലും അത് പ്രാവർത്തികമാക്കാൻ പറ്റുന്നില്ല. ഇടപെടലുകളിൽ ഉടൽപെ ടുമോ എന്ന പേടി. ഈ കഴിവില്ലായ്മയിൽ നിന്നാണ് ഒളിഞ്ഞുനോട്ടം വരുന്നത്. പരസ്ത്രീകളിൽ ലൈംഗികസുഖം അനുഭവിക്കുന്ന പുരുഷൻമാരോടുള്ള അസൂയയും ഇത്തരം ഒളിഞ്ഞുനോട്ടത്തിന് പിന്നിലുണ്ട്. മറ്റു ള്ളവരുടെ കാര്യത്തിൽ ഇടപെടുക എന്നുള്ളത് കേരളത്തിൽ ധാരാളം കൂടിയിട്ടുണ്ട്. അനുരാഗത്തിന്റേയും ലൈംഗികതയുടേയും അനിശ്ചിതാ വസ്ഥ കൊണ്ടാണ് ഇതു സംഭവിക്കുന്നത്.
അനുരാഗവും നിറവും തമ്മിൽ ബന്ധമുണ്ടോ ? വെളുത്ത പെൺകു ട്ടികളെയാണല്ലോ ചെറുപ്പക്കാർ പൊതുവെ ഇഷ്ടപ്പെടുന്നത്.
നമ്മൾ കറുത്തവരാണല്ലോ. അപ്പോൾ വെളുപ്പിനോടുള്ള ഒരു ആഭിമുഖ്യം പുരുഷൻമാർക്കുണ്ട്. പെണ്ണുകാണലിന് പോയി തിരിച്ചുവരുന്ന സ്ത്രീകൾ 'നല്ല വെളുത്തു തടിച്ച പെണ്ണ്' എന്നാണ് പറയാറ്. ശരിക്കും പറഞ്ഞാൽ അഴക് കറുപ്പിനാണ്.
ഏറ്റവും നന്നായി ലൈംഗികത ഷെയർ ചെയ്യുന്നവർ കറുത്ത സ്ത്രീയാണോ വെളുത്ത സ്ത്രീയാണോ ?
അത് സമീപിക്കുന്നത് പോലെയായിരിക്കും. ഒരു ജോലി എന്ന നിലയ്ക്ക് ഞാൻ ഒരുപാട് ശരീരങ്ങൾ തൊട്ടതല്ലേ. ഏറ്റവും മസ്യണമായ ദേഹം കറുത്തവരുടേതാണ്. പരുക്കനാണെങ്കിലും അതിനൊരു മൃദുത്വമുണ്ട്. Hard aswell as soft വെളുത്ത സ്ത്രീകളേക്കാൾ ഉത്തേജകമായ മാറിടം കറുത്ത സ്ത്രീകളുടേതായിരിക്കും. പക്ഷേ, പുരുഷൻമാർ വെളുപ്പിനെ ഇഷ്ടപ്പെടുന്നവരാണ് എന്ന ബോധമുള്ളതുകൊണ്ട് വെളുത്ത സ്ത്രീകൾ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരായിരിക്കും.
മെലിഞ്ഞ ശരീരത്തിൽ അനുരാഗവും രതിയും എത്രത്തോളം ആവേ ശത്തോടെ പ്രവർത്തിക്കും ?
മെലിഞ്ഞ ശരീരമാണ് ആരോഗ്യമുള്ള ശരീരം.
നമ്മൾ കാണുന്ന അശ്ലീല ചിത്രങ്ങളിലെല്ലാം പക്ഷേ മെലിഞ്ഞ സ്ത്രീകളേക്കാൾ തടിച്ച സ്ത്രീകളാണല്ലോ നഗ്നരായി വരുന്നത്.
അത് മലയാളം സിനിമകളിൽ മാത്രമല്ലേ. ഇംഗ്ലീഷ് സിനിമകളിൽ നേരെ മറിച്ചാണ്. ഫിഗർ ടച്ച് വളരെ പ്രധാനമാണ്. തടിച്ച സ്ത്രീകളിൽ മാംസളത കൂടും. മാംസളത ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ലൈംഗികത ആസ്വ ദിക്കുന്ന രീതി മലയാളിക്ക് പൂർണമായും അറിയില്ല. ഞാൻ നേരത്തെ പറഞ്ഞില്ലേ, ഒരു വഴിപാട് പോലെയാണ് എല്ലാം ചെയ്യുന്നത്.
അനുരാഗം ഹൃദ്യമായ രതിയാക്കി മാറ്റാനുള്ള പോംവഴികൾ എന്താണ് ?
നന്നായി കുളിക്കുക, അലക്കിയ വസ്ത്രം ധരിക്കുക, സുഗന്ധം പൂശുക. അതിനുവേണ്ടി തയ്യാറെടുക്കണം. പതുക്കെ തുടങ്ങുക. തിടുക്കം കാര്യ ങ്ങൾ അലങ്കോലപ്പെടുത്തും. മലയാളിയുടെ രാഷ്ട്രീയബോധം കാരണം ഇതൊന്നും സാവകാശം സംഭവിക്കാറില്ല. ഒരുതരം മുരടത്തരം മലയാളി കളുടെ പ്രത്യേകതയാണ്. കേരളത്തിലെ രാഷ്ട്രീയം നമ്മുടെ സംസ്കാര ത്തെ അങ്ങേയറ്റം അധഃപതിപ്പിച്ചിട്ടുണ്ട്. ആ അധഃപതനം നമ്മുടെ അനു രാഗത്തിലും സെക്സിലും കാണാം.
എസ്.കെ. പൊറ്റക്കാടിന്റെ 'നാടൻ പ്രേമം' ഒക്കെ വായിച്ച അക്കാലത്തെ കുറിച്ച് ഓർക്കുമ്പോൾ എന്താണ് തോന്നുന്നത് ?
വളരെ സോഫ്റ്റായിരുന്നു ആ കാലം.
'വിളിച്ചാൽ വരുന്ന വസ്തുക്കൾ' എന്ന കഥയിൽ കാമുകൻ കാമു കിയോട് പറയുന്നുണ്ട്: 'കവിൾ നിഷ്കളങ്കമായ സ്നേഹത്തിന്റെ ഇരിപ്പിടമാണ്. പക്ഷെ, ചുണ്ടുകൾ സൂക്ഷിക്കണം' എന്ന്. ലൈംഗിക വിനിമയങ്ങളിൽ ചില അവയവങ്ങളിലേക്ക് മാത്രമാണല്ലോ പൊതുവെ പുരുഷൻമാർ ഫോക്കസ് ചെയ്യാറ്.
ഏറ്റവും കൂടുതൽ stimulation കിട്ടുന്ന അവയവങ്ങൾ ചുണ്ടും കവിളുമാണ്. മറ്റുള്ളവ നമ്മുടെ വികാരത്തെ വയലന്റ്റാക്കുന്ന അവയവങ്ങളാണ്.
നീലച്ചിത്രങ്ങൾ കാണുന്നത് നമ്മുടെ ലൈംഗിക വികാരത്തെ മലിനപ്പെടുത്തില്ലേ ?
തീർച്ചയായും. അത് സെക്സിന്റെ വൈരൂപ്യത്തെയാണല്ലോ ചിത്രീ കരിക്കുന്നത്. ലേഡീ ചാറ്റർലീസ് ലവർ എന്ന സിനിമയിൽ ഏഴു ഭോഗങ്ങൾ കാണിക്കുന്നുണ്ട്. ആദ്യത്തെ ഭോഗം വയലന്റായിരുന്നു. പ്രഭുകുമാരിക്ക് വിറകുവെട്ടുകാരനിൽ അഭിനിവേശം തോന്നിയിട്ട് ഉണ്ടാകുന്ന ഭോഗത്തെ ആ സിനിമയിൽ വളരെ ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട്. ഒരു ദിവസം ഈ വിറകുവെട്ടുകാരൻ കുളിക്കുമ്പോൾ, ഓരോ മാംസപേശിയിലും വെള്ളം വാർന്നു വീഴുന്നത് ജനാലയ്ക്കപ്പുറം നില്ക്കുന്ന പ്രഭുകുമാരിയിൽ ഉത്തേജനം ഉണ്ടാക്കുന്നു. അവളുടെ കൈയിലുള്ള വിറകുകൊള്ളി അവൾ അറി യാതെ പൊട്ടിക്കുന്നു. ആ ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയ വിറകുവെ ട്ടുകാരൻ കാണുന്നത് ഓടുന്ന പ്രഭുകുമാരിയെയാണ്. ഒരു സീനിൽ പ്രഭു കുമാരിയുടെ ശരീരത്തിൽ ഓരോ മുല്ലപ്പൂവ് വെച്ചുവെച്ച് അതായത് നെറ്റി യിൽ, കണ്ണിൽ, കവിളിൽ, മാറിടത്തിനു ചുറ്റും, നാഭിയിൽ, അരയിൽ...
മലയാള സിനിമകളിൽ ഇങ്ങനെയൊന്നും സംഭവിച്ചു കാണാറില്ല.
ഒരു കാലഘട്ടത്തിൽ നമ്മുടെ സിനിമകളിൽ മരംചുറ്റി പ്രേമമായിരുന്നു. ഇപ്പോഴാണെങ്കിൽ അടിപൊളി നൃത്തവും. രണ്ടും അയഥാർഥമാണ്. വളരെ ബോറ് (മലയാളസിനിമയെ കുറിച്ച് ഇനിയൊന്നും ചോദിക്കരുത് എന്ന മട്ടിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നു.)
'വിളിച്ചാൽ വരുന്ന വസ്തുക്കളിൽ' യഥാർഥത്തിൽ എന്താണു ദ്ദേശിച്ചത്.
വടകരയിലെ ഡോ. ഉഷ പറഞ്ഞ ഒരു സംഭവത്തിൽനിന്നാണ് ആ കഥ ഉണ്ടാവുന്നത്. പരാശ്രയം കൂടാതെ ഒരു പുരുഷന് ഈ ലോകത്ത് ജീവി ക്കാൻ കഴിയുമോ എന്നതായിരുന്നു അതിലെ കാമുകൻ നേരിടുന്ന ചോദ്യം. പരാശ്രയം കൂടാതെ അയാൾ എല്ലാ കാര്യങ്ങളും ചെയ്യുന്നു. പക്ഷേ അവ സാനം കാമുകി അയാളെ വിട്ടുപോയി. അപ്പോഴാണ് അയാൾ അസ്വസ്ഥനാവുന്നത്.
നമ്മുടെ നിരൂപകർ പൊതുവെ വിരസൻമാരാണല്ലോ? ഒരു റൊമാന്റിക് മൂഡ് ജീവിതത്തിൽ നിലനിർത്താൻ കഴിയാത്തതു കൊണ്ടാകുമോ അവരുടെ എഴുത്ത് ഇത്രയും വിരസമായി തീർന്നത്?
അങ്ങനെ പറഞ്ഞുകൂടാ. വി. രാജകൃഷ്ണനിൽ ആ മൂഡുണ്ട്. പുതിയ നിരൂപകരിൽ എൻ. ശശിധരനിൽ റൊമാന്റിക് എലമെന്റ്സ് വളരെ അധികമാണ്.
കെ.പി. അപ്പനിൽ ?
അദ്ദേഹം നല്ലൊരു പുസ്തക വായനക്കാരൻ മാത്രമായിരുന്നല്ലോ.
താങ്കൾക്ക് ആദ്യം അനുരാഗം തോന്നിയത് ആരോടാണ് ?
എന്റെ വീട്ടിലെ പശുവിന് പുല്ലു കൊടുക്കാൻ വരുന്ന ചിന്നു എന്ന പെൺകുട്ടിയോട്. എന്റെ ആറാം വയസ്സിൽ.
ജീവിതത്തിൽ അവിസ്മരണീയമായ ഒരു ഓർമ ?
കൗസു എന്നൊരു പെൺകുട്ടി കുട്ടിക്കാലത്ത് എനിക്ക് കൂട്ടുകാരിയായി ഉണ്ടായിരുന്നു. കാരക്കാട് മാച്ചനാരിക്കുന്നു കയറി, കണങ്കാൽ കാണിച്ച്, പാവാട ചുഴറ്റി കൗസു പോകുന്ന ഒരു ദൃശ്യം ഇത്ര വർഷങ്ങൾക്കുശേ ഷവും എനിക്ക് മറക്കാൻ കഴിയുന്നില്ല.
പുനത്തിൽ കുഞ്ഞബ്ദുള്ള ഒരു സ്ത്രീയായിരുന്നെങ്കിൽ കേരള ത്തിൽനിന്ന് ആരെയായിരിക്കും പ്രേമിക്കുക ?
ഞാൻ ഒരു സ്ത്രീയാണെങ്കിൽ... ആ മറുപടി തരാൻ അല്പം സമയം വേണം. അങ്ങനെ ഇതുവരെ ആലോചിച്ചിട്ടില്ലല്ലോ. ആലോചിച്ചു പറ യാം..... (ദീർഘനേരം ആലോചിക്കുന്നു. ചില പേരുകൾ പറഞ്ഞ് അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുന്നു. ഒടുവിൽ-) ഒരാളുടെ പേരു മാത്രമായി പറയാൻ ആവില്ല. ചുരുങ്ങിയത് മൂന്നുപേരെങ്കിലുമുണ്ട്. രാഷ്ട്രീയത്തിൽ നിന്നാണെങ്കിൽ എം.കെ.മുനീർ. ആ ഗ്ലാമർ പുനത്തിൽ എന്ന സ്ത്രീയെ വശീകരിക്കുന്നു. സാഹിത്യത്തിലാണെങ്കിൽ സക്കറിയ, സക്കറിയ മാത്രം. സുന്ദരനായ സക്കറിയ. മലയാള സിനിമയിൽ പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന സ്ത്രീയുടെ ഹൃദയം കവരുന്ന ഒരു നടനുമില്ല. കമൽഹാസനെ ആയിരിക്കും അവൾ ഇഷ്ടപ്പെടുക.
ജീവിതത്തിൽ വായിച്ച ഏറ്റവും മനോഹരമായ പ്രണയകഥ?അലക്സേയ് ടോൾസ്റ്റോയി എഴുതിയ റഷ്യൻ സ്വഭാവം എന്ന കഥ. യുദ്ധ ത്തിൽ മുഖം നഷ്ട്ടപ്പെടുന്ന ഒരു പട്ടാളക്കാരനെ കുറിച്ചുള്ള കഥയാണ്. മഹത്തായ കഥ.