'കടല്‍ വിഴുങ്ങിയ ഭൂപടങ്ങള്‍': വിജയരാജമല്ലികയുടെ കവിത

കടല്‍ വിഴുങ്ങിയ
ഭൂപടങ്ങളില്‍
എവിടെയോ
പുതിയൊരു
ദ്വീപ്
കണ്ണുണരുന്നു
അനുഭവ-
ങ്ങളുടെ
അഗ്നിപര്‍വതങ്ങള്‍
പൊട്ടി-
ത്തെറിക്കുന്നു
മൗനം വിറപ്പൂണ്ടു
കട്ടിലില്‍ വീഴുന്നു
ഹൃദയത്തിന്റെ
ഓരോ അടുക്കു-
കളിലും
ഉറഞ്ഞു-
തുള്ളുന്നു
എരിഞ്ഞു-
പൊന്തുന്നു
മനസ്സിന്റെ
ഉപരിതലങ്ങളില്‍
നിറയൊഴിക്കുന്നു
പൊന്തി-
വരുന്ന
വെടിയുണ്ടകള്‍
പിന്നെ
പുതിയ കഥകള്‍
പറയുന്നു
ചില ഭൂപടങ്ങളില്‍
കടല്‍ തെളിയാന്‍
കാലമൊരു
നിമിത്തമാകുന്നു
അവിടെ നഷ്ടങ്ങളുടെ
കണക്കെടുക്കാന്‍
നമ്മള്
പോരാതെയാകുന്നു!
Content Highlights: kadal vizhungiya bhoopadangal by vijayaraja mallika