പ്രത്യാശ | ബാലചന്ദ്രന്‍ ചുള്ളിക്കാട് | കവിത

ബാലചന്ദ്രൻ ചുള്ളിക്കാട്  (ഫോട്ടോ: വി.എസ് ഷൈൻ)
ബാലചന്ദ്രൻ ചുള്ളിക്കാട് (ഫോട്ടോ: വി.എസ് ഷൈൻ)

കാലമെന്റെ പേര്‍ മായ്ക്കും.
മാഞ്ഞിടാമതോടൊപ്പം
മൂടല്‍മഞ്ഞുപോലെന്റെ
തെറ്റുകുറ്റങ്ങളെല്ലാം.
ഞാനറിഞ്ഞതാം ക്രൂര
നിന്ദകളെല്ലാം, എന്റെ
പേരിനെച്ചൂഴ്‌ന്നോരപ
വാദസഞ്ചയമെല്ലാം.