പി.കെ ബാലകൃഷ്ണന് എന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനും

മലയാള സാഹിത്യത്തിലെ സുവര്ഗോപുരങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലിന്റെ രചയിതാവായ പി.കെ ബാലകൃഷ്ണന്റെ ചരമവാര്‍ഷിക ദിനമാണ് ഏപ്രില്‍ 3. 1925 മാര്‍ച്ച് 2ന് എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തിലാണ് പി.കെ ബാലകൃഷ്ണന് ജനിച്ചത്. മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേര്‍ന്നെങ്കിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഷ്ടിച്ചതിനെ തുടര്‍ന്ന് കലാലയ വിദ്യാഭ്യാസം മുടങ്ങി. പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
പിന്നീട് രാഷ്ട്രീയ പ്രര്‍ത്തനം ഉപേക്ഷിച്ച അദ്ദേഹം കേരളകൗമുദിയില്‍ ദീര്‍ഘകാലം പത്രാധിപസമിതയംഗം, കേരളഭൂഷണം, മാധ്യമം എന്നീ ദിനപത്രങ്ങളുടെ മുഖ്യപത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
പി.കെ. ബാലകൃഷ്ണന്റെ നിരൂപണാത്മകമായ ലേഖനങ്ങള്‍ പലരെയും ചൊടിപ്പിച്ചു. ചരിത്രത്തില്‍ വലിയ അറിവുണ്ടായിരുന്ന അദ്ദേഹം വേറിട്ടപാതയിലൂടെയാണ് ചരിത്രത്തെ സമീപിച്ചത്. ബാലകൃഷ്ണന് അദ്ദേഹത്തിന്റെ 'ജാതിവ്യവസ്ഥിതിയും കേരളചരിത്രവും' എന്ന ഗ്രന്ഥത്തിലൂടെ അന്നുവരെ ചരിത്രമെന്ന് വിശ്വസിച്ചിരുന്ന പലതിനെയും ചോദ്യം ചെയ്തു.
മഹാഭാരതം എന്ന ഇതിഹാസത്തെ അവലംബിച്ച് പി.കെ ബാലകൃഷ്ണന് എഴുതിയ സ്വതന്ത്ര നോവലാണ് ഇനി ഞാന്‍ ഉറങ്ങട്ടെ. മൂല ഗ്രന്ഥത്തോട് നൂറു ശതമാനവും നീതി പുലര്‍ത്തിക്കൊണ്ട് വായനക്കാരെ ചിന്തകളുടെ വിവിധ മേഖലകളിലേക്ക് നടത്തിക്കൊണ്ടുപോകാന്‍ നോവലിസ്റ്റിന് സാധിച്ചു. അമ്മയായ ദ്രൗപദിയുടെ ധര്മരോഷത്തില്നിന്ന് ഉണ്ടായ സ്ത്രീത്വത്തിന്റെയാകെ ദുഃഖം പ്രപഞ്ചത്തിന്റെ ഗദ്ഗദമായി മാറുന്ന കാഴ്ച ഇതില്‍ കാണാം. കര്‍ണന്റെ സമ്പൂര്‍ണ ചിത്രം വരച്ചുകാട്ടാന്‍ നോവലിന് കഴിഞ്ഞിട്ടുണ്ട്.
കഥാപാത്രങ്ങളുടെ വൈകാരിക ഭാവങ്ങള്‍ കോര്‍ത്തിണക്കിയ രൂപശില്പമാണീ നോവല്‍. കര്ണചരിത്രം ഫ്ലാഷ് ബാക്കുകളുടെ രൂപത്തില്‍ സമ്പൂര്‍ണമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു. ഇതേപോലെ ദ്രൗപദിയുടെ ചിന്തകളിലൂടെ പുരോഗമിക്കുന്ന സാങ്കല്പിക ചിന്താധാരയും ഈ നോവലിന് മാറ്റുകൂട്ടുന്നു.
ചന്തുമേനോന്‍ ഒരു പഠനം, നോവല്‍ സിദ്ധിയും സാധനയും, കാവ്യകല കുമാരനാശാനിലൂടെ, എഴുത്തച്ഛന്റെ കല ചില വ്യാസഭാരത പഠനങ്ങളും, പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ, ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും, നോവല്‍ സിദ്ധിയും സാധനയും, ബാലകൃഷ്ണന്റെ ലേഖനങ്ങള്‍ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍. 1991 ഏപ്രില്‍ 3ന് അദ്ദേഹം അന്തരിച്ചു.
Content Highlights: Malayalam writer PK Balakrishnan death anniversary
Content Highlights: