മനുഷ്യരില്‍ വിശ്വാസമര്‍പ്പിക്കുകയെന്നത് അപകടം പിടിച്ചതാണ്; കുറച്ചുകാലമായി എനിക്ക് അപകടഭയമില്ല!

അഗതാക്രിസ്റ്റി: ഫോട്ടോ എ.എഫ്.പി
അഗതാക്രിസ്റ്റി: ഫോട്ടോ എ.എഫ്.പി

വിഖ്യാത എഴുത്തുകാരി അഗതാ ക്രിസ്റ്റി തന്റെ ജീവിത നിരീക്ഷണം പങ്കുവെച്ചത് പ്രശസ്തമായ ഉദ്ധരണികളിലൂടെയാണ്. ജീവിതത്തെക്കുറിച്ചുള്ള എഴുത്തുകാരിയുടെ നിലപാടുകള്‍ വായിക്കാം. 

പ്രായമായവര്‍ വിഡ്ഢികളാണെന്നാണ് ചെറുപ്പക്കാരുടെ ധാരണ, പക്ഷേ പ്രായമായവര്‍ക്കറിയാം യുവാക്കളാണ് വിഡ്ഢികളെന്ന്!

നമ്മളെന്തായിരിക്കണമെന്ന് ആഗ്രഹച്ചതുപോലെ തുടരുന്നത് നമ്മളില്‍ വളരെ കുറച്ചുപേരെയുള്ളൂ

സഹജവാസന എന്നത് വിശദീകരിക്കാനോ അവഗണിക്കാനോ കഴിയാത്തതായ ആശ്ചര്യകരമായ സംഗതിയാണ്.
പ്രണയത്തിന് അതിഭയാനകമായിത്തീരാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് മിക്കപ്രണയവും ദുരന്തമായിത്തീരുന്നത്. 

ധാരാളം ആളുകള്‍ വായിക്കാനാവശ്യപ്പെടുന്ന തരത്തിലുള്ള എഴുത്തുകൗശലം അറിയാവുന്ന എഴുത്തുകാരിയാണ് ഭാഗ്യവതി. 
ഭാവന എന്നത് നല്ല ദാസ്യയും മോശപ്പെട്ട യജമാനനുമാണ്. രണ്ടിനെയും നന്നായി സ്‌നേഹിക്കുക എന്നതാണ് ആകെയുള്ള പോംവഴി. 

മനുഷ്യരില്‍ വിശ്വാസമര്‍പ്പിക്കുക എന്നത് വളരെ അപകടം പിടിച്ച ഒന്നാണ്; കുറച്ചുകാലമായി എനിക്ക് അപകടഭയമില്ല.

നിങ്ങള്‍ സ്‌നേഹിക്കുന്നതെന്തുമായിക്കൊള്ളട്ടെ, സ്വന്തമാക്കണെമെങ്കില്‍ വിലകൊടുക്കേണ്ടിവരും!


 

Content Highlights: famous quotes from author agatha christie