ചാള്‍സ് ശോഭ്‌രാജിന്റെ മോചനം; അണ്ണാന്‍ മരംകയറ്റം മറന്നില്ലെങ്കിലോ? | ജയില്‍ ആന്‍ഡ് ജസ്റ്റിസ്

#സുനില്‍ ഗുപ്ത
ചാള്‍സ് ശോഭ് രാജ് /ഫോട്ടോ: എഎഫ്പി
ചാള്‍സ് ശോഭ് രാജ് /ഫോട്ടോ: എഎഫ്പി

'*നേപ്പാള്‍ സുപ്രീം കോടതിയുടെ ഈ തീരുമാനം സ്വാഗതാര്‍ഹമാണ്. *ഇനിയുള്ള കാലം കഴിയുക എന്നതും ശോഭ്‌രാജിനെ സംബന്ധിച്ചിടത്തോളം ഒരു ദൃശ്യമായ തടവ് തന്നെയാണ്.* സ്വന്തം ജീവിതകഥ വിറ്റ് കാശാക്കി അത് വീണ്ടും ക്രിമിനല്‍കുറ്റങ്ങള്‍ക്കായി വിനിയോഗിച്ച ഏക വ്യക്തിയും ഒരു പക്ഷേ ശോഭ്‌രാജ് ആയിരിക്കാം. *കോടതിയില്‍ എത്രയോ വട്ടം സ്വയം വാദിച്ചിട്ടുണ്ട്. *ജയിലര്‍മാരെ എങ്ങനെ സ്വാധീനിക്കണം എന്ന് ശോഭ്‌രാജിനറിയാമായിരുന്നു.-തിഹാര്‍ ജയില്‍ മുന്‍ ലീഗല്‍ അഡൈ്വസര്‍ സുനില്‍ ഗുപ്ത എഴുതുന്ന പംക്തി ജയില്‍ ആന്‍ഡ് ജസ്റ്റിസ് വായിക്കാം. 

ചാള്‍സ് ശോഭ്‌രാജ് ജയില്‍മോചിതനായി എന്ന വാര്‍ത്തയെ പോസിറ്റീവായിട്ട് ഞാന്‍ കാണുന്നു. എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞിട്ടുണ്ടാകും അയാള്‍ക്കിപ്പോള്‍. മുന്‍കാലങ്ങളില്‍ ചെയ്തുകൂട്ടിയ തെറ്റുകളും അരുംകൊലകളും ആവര്‍ത്തിക്കാന്‍ അയാള്‍ക്ക് ഇനി ശേഷിയുണ്ടാവില്ല എന്നു വിശ്വസിക്കാം. ചാള്‍സ് ശോഭ്‌രാജ് നേപ്പാള്‍ ജയിലില്‍ പത്തൊമ്പത് വര്‍ഷം തടവില്‍ കഴിഞ്ഞു. ഇനി അയാള്‍ മോചിതനാവേണ്ടതുതന്നെയാണ്. കൊലപാതകക്കേസുകളില്‍ ഒരാള്‍ തടവിലാക്കപ്പെടേണ്ടതായ പരമാവധി കാലയളവ് അയാള്‍ക്ക് കൊടുത്തിട്ടുണ്ട്. മോചിക്കപ്പെടുക എന്നതാണ് ജയില്‍ എന്ന ഫോര്‍മേറ്റീവ് തെറാപ്പി സെന്ററിന്റെ കടമ. ശോഭ്‌രാജിന്റെ ഇനിയുള്ള ജീവിതം സമൂഹത്തിന് ഭീഷണയാവുമെന്ന് ഞാന്‍ കരുതുന്നില്ല. സമൂഹത്തിന് വിരുദ്ധനാവാത്ത, അപകടകാരിയാവാത്ത ഒരാളെ തടവില്‍ വെക്കുന്നതും അന്യായമാണ്. അതുവരെയുള്ള കുറ്റങ്ങള്‍ക്കെല്ലാം ശിക്ഷയനുഭവിച്ചു കഴിഞ്ഞപ്പോള്‍ പുതിയ കേസുകളൊന്നും അയാള്‍ക്കുനേരെ ചാര്‍ജ് ചെയ്തിട്ടില്ല എന്നതും ജയില്‍ മോചനത്തിലേക്ക് നയിച്ച കാരണമായിരിക്കാം. നേപ്പാള്‍ സുപ്രീം കോടതിയുടെ ഈ തീരുമാനം സ്വാഗതാര്‍ഹമാണ്. 

Content Highlights: Sunil Gupta, Jail And Justice, Charles Sobhraj, Mathrubhumi

Continue reading