ഏതാണ് ഷെയ്ഖ് ഹസീനയുടെ അവനവൻ കടമ്പ? ഏതാണ് ഷെയ്ഖ് ഹസീനയുടെ വാലടിക്കാവ്?

ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറുമോ? കൈമാറിയാൽ അവരെ തൂക്കിക്കൊന്നേക്കാം. ബംഗ്ലാദേശിലെ വിശേഷാൽ കോടതി അവർക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണല്ലോ. ജഡ്‌ജി ആ വിധി പ്രസ്താവിച്ചപ്പോൾ കോടതിമുറിയിലുണ്ടായിരുന്നവർ എഴുന്നേറ്റ് ആർപ്പുവിളികളോടെ കൈയടിച്ചു. ഒരു ഞെട്ടലോടെ മാത്രമേ ആ ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞുള്ളൂ. ഒരാളെ വധശിക്ഷയ്ക്കു വിധിയ്ക്കുന്നതു കേൾക്കുമ്പോൾ ആയിരത്തണ്ടുകളിലെ മനുഷ്യസംസ്കൃതിയുടെ നന്മകൾ ഘനീഭൂതമായി അവിടെ ഒരു മൗനനിലയുണ്ടാവേണ്ടതല്ലേ? കാവാലം നാരായണപ്പണിക്കരുടെ തരംഗസൃഷ്ടിയായ നാടകം അവനവൻ കടമ്പയിൽ നാട്ടുടയോന്റെ മകനെ ദൂരെനിന്നും പാട്ടുപരിഷ മഷിയിട്ടു വരുത്തി ഉത്സാഹത്തോടെ കൊല്ലുന്ന ഒരു രംഗമുണ്ട്. അതോർമ്മവന്നു. ആ നാടകത്തിൽ ഒരു താളമുണ്ട്, ശവത്താളം.
ലോകത്തിലെ ഏതൊരു ആത്മകഥയ്ക്കുമിടാൻ കഴിയുന്ന ഒരു പേര് പക്ഷേ കാവാലം നാരായണപ്പണിക്കർ ഇട്ടത് ഒരു നാടകത്തിനാണ്, 'അവനവൻ കടമ്പ'. മലയാളിയുടെ രംഗബോധത്തെ സമൂലം സ്വാധീനിച്ച ആ നാടകത്തിന് അമ്പതുവയസ്സാകുകയാണ് ഇക്കൊല്ലം. ആരും കാൽതട്ടി വീഴുന്ന അവനവൻ കടമ്പയാണ് നാടകത്തിലൂടെ കാവാലം മറികടക്കാൻ ആഗ്രഹിച്ചത്.
Content Highlights: Explore the controversial death sentence of Sheikh Hasina, its implications for India.