ഒരു കോഴി, മമ്മൂട്ടി, മൂന്നു പൂട്ടുകൾ | മേതില്‍| ആത്മകഥ ആവാതെ ഞാന്‍ 13

#മേതില്‍
ചിത്രീകരണം: കെ. ഷെരീഫ്‌
ചിത്രീകരണം: കെ. ഷെരീഫ്‌

ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ശാബ്ദിക അയല്‍പക്കത്തില്‍, വിശേഷപ്പെട്ടൊരു കോഴിയുണ്ട്. ഫ്‌ളാറ്റില്‍, എന്റെ മുറിയില്‍, തെക്കു ഭാഗത്തുള്ള ജനാലയിലൂടെ നോക്കിയാല്‍ കാണാവുന്നൊരു വീടിന്റെ റ്റെറസിലാണ് ഞാന്‍ ഒരിക്കല്‍ ഈ പൂവനെ കണ്ടത്. പക്ഷേ കേള്‍വിയിലൂടെയാണ് സാമീപ്യം ആദ്യം അറിഞ്ഞത്. ഫ്‌ളാറ്റിലെ ആദ്യത്തെ രാത്രിയിലെ ഉറക്കത്തിനിടയില്‍ത്തന്നെ ഞാന്‍ തിരിച്ചറിഞ്ഞു, ഇതൊരു വ്യത്യസ്ത പൂവന്‍.

'താക്കോല്‍ കൊടുക്കാതരുണോദയത്തില്‍  
താനേ മുഴങ്ങും വലിയോരലാറം.'


എലമെന്‍ട്രി സ്‌കൂളില്‍ കേട്ടൊരു കവിതയിലെ വരികള്‍ മനസ്സിലൂടെ കടന്നുപോകുന്നു. ഞങ്ങളുടെ അയല്‍പക്കത്തിലെ കോഴി ഒരു സ്‌കൂളിലും പോയിട്ടില്ല (ഹാ! ഭാഗ്യവശാല്‍, ജന്തുക്കള്‍ക്ക് സ്‌കൂളില്‍ പോകേണ്ടതില്ല). സമയത്തിനെതിരേ അരാജകത്വം പ്രഖ്യാപിച്ച ഈ കോഴിക്ക് അരുണോദയം പ്രശ്നമല്ല, അരുണാചലവും പ്രശ്നമല്ല.

Content Highlights: Maythil, Athmakadha Avathe Njan, Mathrubhumi Column

Continue reading