ഇരുട്ടില്, മള്ബറിയിലകളില് (ഒന്ന്) | മേതില് | ആത്മകഥ ആവാതെ ഞാന് - 25

ഹെമിങ്വേയുടെ ഒരു കഥ (Now I Lay Me) പല ദശകങ്ങളിലായി മൂന്നു പ്രാവശ്യം എന്നെ ഒരേയൊരു രാത്രിയിലെ ഇരുട്ടില് തളച്ചിട്ടുണ്ട് — പട്ടുനൂല്പ്പുഴുക്കള് ഒരു മള്ബറി മരത്തിലെ ഇലകള് കാര്ന്നുതിന്നുന്നൊരു രാത്രിയില്! (ഇങ്ങനെ ഒരു തുടക്കം പോലും മേല്വിലാസം പോലെ കൃത്യമായൊരു അന്തരീക്ഷം നമ്മുടെ ഇന്ദ്രിയാവബോധത്തില് ഉണ്ടാക്കും. സാധാരണതയില് കാണപ്പെടാതെ പോകുന്ന ഇത്തരം ചെറിയ നിരീക്ഷണങ്ങളിലാണ് 'ഉടല് ഒരു ചൂഴ്നില' എന്ന പാര്യന്തിക പരിതോവസ്ഥാ ജ്ഞാനം ഉണരുന്നത്.)
കഥയിലൂടെയല്ലെങ്കിലും ജീവിതത്തിലൂടെ, സ്മൃതികളിലൂടെ, പല പ്രാവശ്യം ഹെമിങ്വേയും അതേ രാത്രിയില് എത്തിയിരിക്കണം. കഥയില് ആ രാത്രിയില് ഉടനീളം പട്ടനൂല്പ്പുഴുക്കള് ഉണ്ടാക്കുന്ന ശബ്ദം കേട്ട് ഒരു കൂടാരത്തിന്റെ തറയില് കിടക്കുന്ന സൂചിപ്പിക്കുന്നു..
Content Highlights: Maythil Radhakrishnan's column Athmakadha avathe njan chapter -25