യുദ്ധത്തിൽ സമ്മർദത്തിലായ സാധാരണക്കാരുടെ ഭയവും വേദനയും നഷ്ടവും പകർത്തിയ മാർഗരറ്റ് ഫുള്ളർ

ചിലർ അങ്ങനെയാണ്. കാലത്തിന് മുമ്പേ പായുന്നവർ. പിന്നാലെ വരുന്ന നിരവധി തലമുറകൾക്ക് വേണ്ടി അവർ ജീവിതത്തെ ഒരുക്കിവയ്ക്കും. മാർഗരറ്റ് ഫുള്ളർ അവരിലൊരാളാണ്. ലോകത്തെ ആദ്യത്തെ വിദേശ വനിതാ റിപ്പോർട്ടർ, യുദ്ധറിപ്പോർട്ടർ, പത്രാധിപ, നിരൂപക, വിവർത്തക, സ്ത്രീവാദ പ്രവർത്തക, ഫെമിനിസ്റ്റ് എഴുത്തുകാരി, ട്രാൻസൻഡന്റലിസം എന്ന ആശയധാരയുടെ വക്താവ് തുടങ്ങി നിരവധി മേഖലകളിൽ പ്രതിഭ തെളിയിച്ച മാർഗരറ്റ് ഫുള്ളർ.
പത്തൊൻപതാം നൂറ്റാണ്ടിലെ പത്രപ്രവർത്തന ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന പ്രതിഭയും ധൈര്യശാലിയുമായ ഈ പത്രപ്രവർത്തക അവർ ജീവിച്ചിരുന്ന കാലത്ത് (1810-1850) സ്ത്രീകൾക്ക് നിശ്ചയിക്കപ്പെട്ടിരുന്ന സാമൂഹികവും ബൗദ്ധികവുമായ അതിരുകളെ ഭേദിച്ച് പത്രപ്രവർത്തനമേഖല സ്ത്രീകൾക്കും വഴങ്ങുമെന്ന് തെളിയിച്ചു.
Content Highlights: World's first female foreign and war correspondent., Author of 'Women in the Nineteenth Century', a foundational feminist text.