കുറ്റം കേള്‍ക്കാതെ തല കൊയ്ത കാലത്തുനിന്ന്‌ നീതി താണ്ടിയ നൂറ്റാണ്ടുകള്‍! | ജയില്‍ ആന്‍ഡ് ജസ്റ്റിസ്

#സുനില്‍ ഗുപ്ത
ചിത്രീകരണം: ശ്രീലാല്‍
ചിത്രീകരണം: ശ്രീലാല്‍

രാജവാഴ്ചയില്‍നിന്നു ജനാധിപത്യ ഇന്ത്യയിലേക്ക് നമ്മള്‍ താണ്ടിയ അത്രയും നൂറ്റാണ്ടുകളുടെ തന്നെ പഴക്കമുണ്ട് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയ്ക്കും. ഏകാധിപത്യ ഭരണസംവിധാനത്തിലെ കുറ്റവും ശിക്ഷയും എന്തെല്ലാമായിരുന്നു, എന്തായിരുന്നു പുരാതന ഇന്ത്യയിലെ തടവുരീതിയും ശിക്ഷാവിധികളും, മാറ്റങ്ങള്‍ സംഭവിച്ചത് എപ്രകാരമാണ്, തുടങ്ങിയവയാണ് ജയില്‍ ആന്‍ഡ് ജസ്റ്റിസ് ഇത്തവണ വിശദമാക്കുന്നത്.  

വേദകാലത്ത് ഇന്ത്യയില്‍ ഭരണവും നീതിയും നിയമവും എല്ലാം ഒരാളുടെ പരമാധികാരമായിരുന്നു; രാജാവിന്റെ. കളവായാലും കൊലപാതകമായാലും രാജാവിന്റെ മൂഡനുസരിച്ചിരിക്കും ശിക്ഷയുടെ തീവ്രത. അക്കാലത്ത് നിലനിന്നിരുന്ന (ഇന്നും നിലനില്‍ക്കുന്ന) ചാതുര്‍വര്‍ണ്യം രാജാവിന്റെ നീതിന്യായവിധികളെ കാര്യമായി സ്വാധീനിച്ചിരുന്നു. ബ്രാഹ്‌മണരും ക്ഷത്രിയരും പലപ്പോഴും ശിക്ഷകളില്‍ ഇളവ് നേടിയപ്പോള്‍ ശൂദ്രരെ കാരാഹൃഹത്തിലടയ്ക്കുന്നത് പതിവായിരുന്നു. അവിടെ കുറ്റത്തിന്റെ തീവ്രതയേക്കാള്‍ ജാതിശ്രേണിയിലെ സ്ഥാനത്തിന്റെ തീവ്രതയായിരുന്നു ശിക്ഷ തീരുമാനിച്ചിരുന്നത്.

Content Highlights: Jail and Justice, Sunil Gupta, History of Indian Jails, Mathrubhumi

Continue reading