രാഷ്ട്രീയഹാസ്യത്തിലൂടെ അധികാരത്തിന്റെ മുഖംമൂടികൾ വലിച്ചുകീറിയ വനിത, ഡെലരിവിയർ മാൻലേ

ഡെലാരിവിയർ മാന്ലി
ഡെലാരിവിയർ മാന്ലി

“പുരുഷന്മാർ നേരിടാൻ ഭയക്കുന്ന കാര്യങ്ങൾ തുറന്നുകാട്ടാനും അവരെ വെല്ലുവിളിക്കാനും വേണ്ടിയാണ് ഞാൻ എഴുതുന്നത്.”

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിന്റെ സാമൂഹിക മണ്ഡലങ്ങളിൽ തന്റേടത്തോടെ മുഴങ്ങിക്കേട്ട ഈ വാക്കുകൾ ഡെലരിവിയർ മാൻലേയുടേതാണ്. (1663–1724). കവിതയ്ക്കും കഥയ്ക്കുമപ്പുറം, രാഷ്ട്രീയസ്വാധീനത്തിനുമുള്ള ആയുധമായി പേനയെ മാറ്റിയെടുത്ത ആദ്യകാല വനിതകളിൽ ഒരാളായിരുന്നു ഡെലരിവിയർ മാൻലേ. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനവും പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കവും ഇംഗ്ലണ്ടിലെ പത്രപ്രവർത്തനചരിത്രത്തിലെ അതിപ്രധാനമായ കാലഘട്ടമായിരുന്ന അക്കാലത്ത് ഒരു സ്ത്രീയുടെ ശബ്ദം പുറത്തു വരുന്നത് അത്യപൂർവമായിരുന്നു. സ്ത്രീകൾ വീടിനുള്ളിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന കാലത്ത്, അധികാരത്തിന്റെ അകത്തളങ്ങളിലെ അഴിമതിയും കപടതയും തുറന്നുകാട്ടാൻ മാൻലേ ധൈര്യം കാട്ടി. മൂർച്ചയുള്ള വാക്കുകൾ അവരെ ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ പത്രപ്രവർത്തകയും ആക്ഷേപഹാസ്യകാരിയുമാക്കി മാറ്റി.

Content Highlights: One of the first female political journalists in 18th-century England., Used biting satire to expose political corruption and hypocrisy., Authored the controversial and influential work 'The New Atalantis'.

Continue reading