അവസാനത്തെ എട്ട് മിനുറ്റുകളില്‍ | മേതില്‍ | ആത്മകഥ ആവാതെ ഞാന്‍ 01

മേതില്‍/ ഫോട്ടോ: ഷിയാസ്
മേതില്‍/ ഫോട്ടോ: ഷിയാസ്

ഇരുട്ടാകുംവരെ കാത്തിരിക്കുക! ഓഡ്രി ഹെപ്‌ബേണ്‍ അന്ധയായൊരു കഥാപാത്രമായി അഭിനയിച്ച 'വേറ്റ് അന്റ്റില്‍ ഡാര്‍ക്' (Wait Until Dark) റിലീസ്  ചെയ്യുമ്പോള്‍, ചിത്രം ഒരു വന്‍കിട സംഭവമാകാന്‍, 1960-കളില്‍ അപൂര്‍വമെന്ന്   നിഗമിക്കാവുന്നൊരു പ്രചാരതന്ത്രമാണ് നിര്‍മാതാക്കള്‍ ഉപയോഗിച്ചത്. 

അച്ചടിച്ചൊരു പരസ്യവും ചിത്രത്തിന്റെ  ഒരു ട്രെയ്​ലറും ഏതാണ്ടിങ്ങനെ പറഞ്ഞു: ഈ ചിത്രത്തിന്റെ ഒടുക്കത്തെ എട്ട് മിനുറ്റുകളില്‍ നിങ്ങള്‍ സ്‌ക്രീനില്‍ കാണാന്‍ പോകുന്നത് മിക്കവാറും കൂരിരുട്ടില്‍ സംഭവിക്കുന്ന ക്ലൈമാക്സിന്റെ ഭയാനകതയായിരിക്കും. സംവേദനം അധികപ്പെടുത്താനായി, നിയമപരമായ പരിധിയോളം തീയറ്റര്‍ ഇരുട്ടിലാവും. പുകവലി നിരോധിക്കപ്പെടാത്ത ഇടങ്ങള്‍ തീയറ്ററില്‍ ഉണ്ടെങ്കില്‍, ഈ സീക്വന്‍സിനിടയില്‍ ആരും ഇതിലെ ഇഫെക്റ്റ്  തകര്‍ക്കുംവിധം വെളിച്ചം ഉണ്ടാക്കരുതെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. 

Content Highlights: Maythil Radhakrishnan, Athmakadha Aavathe Njan, Column

Continue reading